ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ അണ്ടർ 23 വിഭാഗത്തിൽപ്പെട്ട താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്ലേ ടൈം നൽകിയ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൊത്തം 7621 മിനിറ്റുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 23 താരങ്ങൾ ഈ സീസണിൽ കളിച്ചിട്ടുള്ളത്.
പക്ഷെ ബ്ലാസ്റ്റേഴ്‌സിന് പറ്റിയ തിരച്ചടിയും ഇതാണോ എന്ന് സംശയക്കേണ്ടതുണ്ട്. കാരണം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ മികച്ച പരിചയസമ്പത്തുള്ള താരങ്ങളുടെ എണ്ണം കുറവാണ്. മിക്ക പൊസിഷനിലും നിലവിൽ യുവ താരങ്ങളാണ് കളിക്കുന്നത്.
അതുകൊണ്ട് തന്നെ അതിന്റെതായ ഗുണങ്ങളും കുറവുകളുമുണ്ട്. ഈ സീസണിൽ പ്ലേ ഓഫിൽ ഇടം നേടാൻ കഴിയാഞ്ഞ മറ്റ് ടീമുകളായ ഹൈദരാബാദ്, പഞ്ചാബ്, ചെന്നൈ, ഈസ്റ്റ് ബംഗാൾ ടീമുകളുടെ അവസ്ഥ ഇത് തന്നെയാണ്. അണ്ടർ 23 വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്ലേ ടൈം നൽകിയ മറ്റ് ടീമുകളാണ് ഇവരെല്ലാം.
ഇനി അണ്ടർ 23 താരങ്ങൾക്ക് ഏറ്റവും കുറവ് പ്ലേ ടൈം നൽകിയ മോഹൻ ബഗാൻ, ബംഗളുരു, നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ, മുംബൈ ടീമുകൾ പ്ലേഓഫ് യോഗ്യത നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ യുവ താരങ്ങൾക്ക് അവസരം നൽക്കുന്നതാണോ ടീമുകൾക്ക് തിരച്ചടിയാക്കുന്നത് എന്നത് സംശയക്കേണ്ടതുണ്ട്.
എന്തിരുന്നാലും അടുത്ത സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ പോകുന്നത് മികച്ച പരിചയസമ്പത്തുള്ള താരങ്ങൾ തന്നെയാക്കുമെന്ന് പ്രതിക്ഷിക്കാം.