അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞു. പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസൺ മുന്നോടിയായി വമ്പൻ നീക്കങ്ങൾ നടത്തുമെന്നാണ്.
നേരത്തെ വന്ന റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് മുന്നേറ്റ താരമായ സെർജിയോ കാസ്റ്റലയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് സെർജിയോ കാസ്റ്റലയുടെ മെഡിക്കൽ പൂർത്തിയാക്കിയതായി റിപ്പോർട്ട് വന്നിരിക്കുകയാണ്.
മലയാള മാധ്യമ്മായ മാതൃഭൂമിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് ഉടൻ പൂർത്തിയാക്കുമെന്നും മാതൃഭൂമി വ്യക്തമാക്കിയിട്ടുണ്ട്.
താരം ഇതിന് മുൻപ് ഐഎസ്എലിൽ 2019/20 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ജംഷദ്പൂർ എഫ്സിക്കായി കളിച്ചിരുന്നു. ആ ഒരു സീസണിൽ താരം ഒമ്പത് മത്സരങ്ങൾ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.
ഫ്രീ ഏജന്റായ സെർജിയോയെ ട്രാൻസ്ഫർ ഫീ നൽകാതെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. താരം അവസാനമായി കളിച്ചത് സ്പാനിഷ് ക്ലബ്ബായ മാർബേല്ലക്ക് വേണ്ടിയാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനത്തോടെ നടത്തുന്നതാണ്.