FootballKBFCSports

ബ്ലാസ്റ്റേഴ്‌സ് ഇതോടകം രണ്ട് കിടിലൻ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു; അപ്ഡേറ്റ് നൽകി മാർക്കസ്…

കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം അടുത്ത സീസണിനേക്കായുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. നിലവിൽ ടീം മാനേജ്‍മെന്റ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി മികച്ച രണ്ട് സൈനിങ്ങുകൾ പൂർത്തിയാക്കിയെന്നാണ്. പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എന്നാൽ താരങ്ങളുടെ പേരോ ഏത് പൊസിഷനിലാണ് കളിക്കുന്നത് ബന്ധപ്പെട്ട് വ്യക്തത വന്നിട്ടില്ല. ഇതിൽ ഒരു താരം ഒഡിഷയുടെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയാണെന്നാണ് അഭ്യൂഹങ്ങൾ.

അതോടൊപ്പം പഞ്ചാബിന്റെ അഭിഷേക് സിംഗ്, മുംബൈയുടെ ബിപിൻ സിംഗ്, ഇന്റർ കാശിയിൽ നിന്ന് എഡ്മണ്ട് ലാൽരിൻഡിക്ക എന്നിവരും ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.