അങ്ങനെ ഒട്ടേറെ നാളത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സ്വന്തമാക്കിയിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പരിശീലകനെ അന്തിമമാക്കിയെന്നും ഇപ്പോൾ അദ്ദേഹവുമായി കരാർ ചർച്ചകളുടെ അവസാന ഘട്ടത്തിലാണെന്നും മാർക്കസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 2-3 ദിവസത്തിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്റെ സൈനിങ് കൊണ്ടുവരുമെന്നും മാർക്കസ് വ്യക്തമാക്കി.
അതോടൊപ്പം പ്രചരിക്കുന്ന ചില അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് സ്പാനിഷ് പരിശീലകൻ ഡേവിഡ് ഡോണിഗയാണെന്നാണ്. 43 ക്കാരനായ ഡേവിഡ് ഇതിന് മുൻപ് പരിശീലിപ്പിച്ചത് എൽ സാൽവഡോർ ദേശീയ ഫുട്ബോൾ ടീമിനെയാണ്.
ഡേവിഡിന്റെ കോച്ചിംഗ് കരിയർ നോക്കുമ്പോൾ വലിയ വിജയക്കരമായി കണക്കാകാൻ കഴിയില്ല. 2021-22 സീസൺ മുതലാണ് ഡേവിഡ് മുഖ്യ പരിശീലകനായി കരിയർ ആരംഭിച്ചത്. എന്തിരുന്നാലും ഡേവിഡുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇനി വരും മണിക്കൂറുകളിൽ പുറത്ത് വരുന്നതാണ്.