കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല കൊച്ചിയിലെത്തി. ഞായറാഴ്ച പുലർച്ചെയോടെയാണ് പരിശീലകൻ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയത്.
ഡേവിഡ് കാറ്റലയോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌ട്രെങ്തനിങ് & കണ്ടീഷനിംഗ് കോച്ച് റാഫ മോണ്ടിനെഗ്രോയും കൊച്ചിയിലെത്തി. ഇരുവരെയും സ്വീകരിക്കാനായി ആരാധക കൂട്ടായിമയായ മഞ്ഞപ്പട വിമാന താവളത്തിലുണ്ടായിരുന്നു.
ഡേവിഡ് കാറ്റല ഉടൻ തന്നെ സ്‌ക്വാഡിനൊപ്പം ചേരും. നിലവിൽ സ്‌ക്വാഡ് കൊച്ചിയിൽ സൂപ്പർ കപ്പിന് മുന്നോടിയായുള്ള പരിശീലനത്തിലാണ്. ഡേവിഡിന്റെ തന്ത്രങ്ങളിലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് കളിക്കുക.
ഏപ്രിൽ 22 മുതലാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായിയുള്ള നിർണായക ദിവസങ്ങളാണ് ഇനി വരാൻ പോവുന്നത്. ഇത്രയും നാൾ ആരാധകർ കാത്തിരുന്ന കിരീടം ഡേവിഡിന് നേടി കൊടുക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.