FootballIndian Super LeagueKBFCSports

ഒറ്റയടിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് തകർപ്പൻ ഇന്ത്യൻ സൈനിങ്ങുകൾ?; വമ്പൻ അപ്ഡേറ്റ് പുറത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ ‌റൂമറുകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ്സി വിങ്ങർ ബിപിൻ സിംഗിന്റെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. പ്രശസ്ത ഇന്ത്യൻ സ്പോർട്സ് പത്രപ്രവർത്തകനായ ഷിബാജി ചക്രവർത്തിയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതലെ ബിപിൻ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഹുൽ കെപിയുടെ പകരക്കാരനായാണ് ബിപിൻ ബ്ലാസ്റ്റേഴ്‌സിലെത്തുക.

ബിപിൻ സിംഗ് പുറമെ ഇന്റർ കാശി മുന്നേറ്റ താരം എഡ്മണ്ട് ലാൽരിൻഡിക്കയെ സ്വന്തമാക്കാനുള്ള അവസാന ഘട്ട ചർച്ചകളിലാണ് ബ്ലാസ്റ്റേഴ്‌സെന്നും ഷിബാജി ചക്രവർത്തി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. എന്തിരുന്നാലും ഇരുവരുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ ഉടൻ പുറത്ത് വരുന്നതാണ്.