ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്സിയുടെ യുവ പ്രതിരോധ നിര താരം ക്ലാരൻസ് ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഒട്ടേറെ പ്രമുഖ മാധ്യമങ്ങൾ ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
20 കാരൻ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ എസ്.സി ബംഗളുരുവിന് വേണ്ടിയാണ് കളിച്ചത്. ബംഗളുരുവിനൊപ്പം 11 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും ഒരു അസ്സിസ്റ്റും നേടാൻ താരത്തിന് സാധിച്ചിരുന്നു.
ഗോവൻ സ്വദേശിയായ താരം ചർച്ചിൽ ബ്രദേഴ്സിന്റെ അണ്ടർ 16 ടീമിലൂടെയാണ് വളർന്ന് വന്നത്. പിന്നീട് ഡെമ്പോ എഫ്സിയുടെ അണ്ടർ 16 ടീമിലേക്കും ബംഗളുറരു എഫ്സിയുടെ റിസേർവ് ടീമിലേക്കും ചെക്കേറി. അവിടെ നിന്നാണ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കുന്നതും ലോണിൽ വിടുന്നതും.
നിലവിൽ ഏകദേശം 40 ലക്ഷമാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ വരുന്നത്. പ്രതിരോധ നിരയിലേക്ക് ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാൻ സാധിച്ചാൽ അത് വളരെയധികം ഗുണക്കരമാക്കും. എന്തിരുന്നാലും ഈയൊരു അഭ്യൂഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.