സിക്സ്5സിക്സിനെ കിറ്റ് സ്പോൺസറായി തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിക്സ്5സിക്സ് അടുത്ത സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് സ്പോൺസറാക്കുമെന്നാണ്.
കഴിഞ്ഞ സീസൺ മുൻപായിരുന്നു സിക്സ്5സിക്സിനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്‌സ് റെയൊറിനെ കിറ്റ് സ്പോൺസറാക്കിയത്. എന്നാൽ ആ നീക്കം പൂർണമായും പരാജയപ്പെട്ടു പറയാം.
വലിയ മെച്ചപ്പെട്ട എവേ, ഹോം, തേർഡ്, പ്രാക്ടീസ് കിറ്റുകളല്ല റെയൊർ കൊണ്ടുവന്നത്. ഇതോടെ ആരാധകരും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് സിക്സ്5സിക്സിനെ വീണ്ടും കിറ്റ് സ്പോൺസറാക്കുന്നത്.
നിലവിൽ ബ്ലാസ്റ്റേഴ്‌സിന് പുറമെ മുഹമ്മദൻസ് എസ്.സിയുടെയും കിറ്റ് സ്പോൺസറാണ് സിക്സ്5സിക്സ്. എന്തിരുന്നാലും വരാൻ പോവുന്ന സീസണിൽ സിക്സ്5സിക്സ് ബ്ലാസ്റ്റേഴ്‌സിനായി മികച്ച ജേഴ്‌സി തന്നെ നിർമ്മിക്കുമെന്ന് പ്രതിക്ഷിക്കാം.