FootballIndian Super LeagueKBFC

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ വമ്പന്മാർ; പ്രഖ്യാപനവുമായി മാർക്കസ് രംഗത്ത്…

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ്‌ ബംഗാളിനെയായിരിക്കും.

സൂപ്പർ ലീഗ് 2025 സീസൺ തുടങ്ങാൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാ ടീമുകളും സുപ്പർ കപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ്.

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക്ഔട്ട് റൗണ്ട് മത്സരത്തിൽ നേരിടുക കരുത്തന്മാരായ ഈസ്റ്റ്‌ ബംഗാളിനെയായിരിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാഹോവയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടൂണമെന്റിലെ ആദ്യ മത്സരമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ്‌ ബംഗാൾ പോരാട്ടം. ഏപ്രിൽ 20ന് ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക.

പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ആദ്യം ടൂർണമെന്റാണ് സൂപ്പർ കപ്പ്‌. ആരാധകർ കാത്തിരിക്കുന്ന തങ്ങളുടെ ആദ്യ കിരീടം ഈ സൂപ്പർ കപ്പോടെ നേടാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.