ഐപിഎല്ലിൽ ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പോയിന്റ് പട്ടികയിൽ അവസാന രണ്ട് സ്ഥാനക്കാരുടെ പോരാട്ടമായതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പത്താം സ്ഥാനത്ത് നിന്നും രക്ഷപ്പെടാം.. മത്സരത്തിൽ ടോസ് നേടി ഫീൽഡ് തിരഞ്ഞെടുത്ത റോയൽസ് ആദ്യ ഓവറുകളിൽ തന്നെ സിഎസ്കെയെ പ്രതിസന്ധിയിലാക്കിയിരുന്നു.
ന്യൂസിലാൻഡ് താരം ഡെവോൺ കോൺവെ, ഇന്ത്യൻ താരം ആയുഷ് മാത്രേ എന്നിവരാണ് സിഎസ്കെയ്ക്ക് വേണ്ടി ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ മത്സരത്തിന്റെ രണ്ടാം ഓവറിൽ യുദ് വീർ സിങ്ങിന് വിക്കറ്റ് നൽകി കോൺവെ മടങ്ങിയിരുന്നു. എട്ട് പന്തിൽ 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
സിഎസ്കെ നിരയിൽ ഒരു സമയത്ത് പ്രധാനിയായ താരമായിരുന്നു കോൺവെ. എന്നാൽ ഈ സീസണിൽ ആകെ നിറം മങ്ങിയിരിക്കുകയാണ് താരം. ₹6.25 സിഎസ്കെ ഇത്തവണ ടീമിൽ നിലനിർത്തിയ താരമാണ് കോൺവെ. ഇത്തരത്തിൽ സിഎസ്കെ വലിയ പ്രതീക്ഷകളോടെ ടീമിൽ നിലനിർത്തിയ താരത്തിന് അതിനോടുള്ള കൂറ് കാണിക്കാനായില്ല..
പഞ്ചാബിനെതിരെ 49 പന്തിൽ 69 റൺസ് എടുത്തതാണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്‌കോർ. എന്നാൽ വലിയ സ്‌കോർ പിന്തുടർന്ന് ബാറ്റ് ചെയ്ത സിഎസ്കെ നിരയിൽ വളരെ പതിയെ ബാറ്റ് ചെയ്ത കോൺവെയുടെ ഈ ഇന്നിംഗ്‌സും വിമർശനവിധേയമായിരുന്നു.
ചുരുക്കി പറഞ്ഞാൽ സീസണിൽ മോശം പ്രകടനം നടത്തുന്ന താരത്തിനെതിരെ സിഎസ്കെ ആരാധകർ വിമർശനം ഉന്നയിക്കുകയാണ്. അടുത്ത സീസണിലേക്ക് താരത്തെ സിഎസ്കെ നിലനിർത്താനും സാധ്യതയില്ല.