ഇന്നലെ ഐപിഎല്ലിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്‌സിനോട് പത്ത് റൺസിന് പരാജയപ്പെട്ടിരുന്നു. പ്ലേ ഓഫിൽ നിന്ന് പുറത്തായ രാജസ്ഥാന്റെ അക്കൗണ്ടിൽ ഒരു തോൽവി കൂടി അധികമാവുകയും പഞ്ചാബ് കിങ്‌സ് 11 വർഷങ്ങൾക്ക് ശേഷം ഐപിഎൽ പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്തു. എന്നാൽ മത്സരത്തിൽ സഞ്ജു സാംസൺ ചെയ്ത ഒരു ത്യാഗത്തെ വിമർശിക്കുകയാണ് അദ്ദേഹത്തിൻറെ ആരാധകർ.
ഇന്നലെ മത്സരത്തിൽ സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഇതാണ് ആരാധകരുടെ വിമർശനത്തിന് കാരണം. സമയത്ത് തന്നെ സഞ്ജു വൈഭവിന് വേണ്ടി തന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റുന്നതായി സഞ്ജു പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യൻ ടി20 ടീമിൽ ഓപണർ എന്ന നിലയിൽ സഞ്ജു സാംസൺ മികവ് തെളിയിക്കുന്ന സാഹചര്യത്തിൽ തന്റെ അന്താരാഷ്ട്ര കരിയറിന് കോട്ടം സംഭവിക്കാവുന്ന ഒരു തീരുമാനം എന്തിനാണ് സഞ്ജു ഏറ്റെടുത്തതെന്നാണ് എക്‌സിൽ പല ആരാധകരും കുറിക്കുന്നത്.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ 14 വയസ്സുകാരന് വേണ്ടി വഴിമാറിക്കൊടുക്കുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ അത് തന്റെ സ്വന്തം കരിയർ തുലച്ച് കൊണ്ട് വേണോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
അതേ സമയം സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷൻ മാറാൻ കാരൻ രാഹുൽ ദ്രാവിഡിന്റെ ഇടപെടൽ ആണെന്ന് ആരോപണവും ശക്തവുമാണ്. അതിനാൽ ഓപ്പണിങ് സ്ഥാനം ലഭിക്കുന്ന മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറാനും ആരാധകർ ആവശ്യപ്പെടുന്നു.