ഐപിഎൽ 2025 ൽ അവസാന മത്സരത്തിൽ ജയിച്ചെങ്കിലും ഇത്തവണ പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ചെന്നൈ സൂപ്പർ കിങ്സിന്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിഎസ്കെ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.
ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇത്തവണ സിഎസ്കെയ്ക്ക് പ്രധാന വെല്ലുവിളിയായത്. വലിയ പ്രതീക്ഷകളുമായെത്തിയ രാഹുൽ ത്രിപാഠി. ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവർക്കൊന്നും സീസണിൽ മികവ് കാട്ടാനായില്ല. പിന്നീട് പകരക്കാരായി വന്ന സൗത്ത് ആഫ്രിക്കൻ താരം ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ എന്നിവരാണ് സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പിന് തുണയായത്.
എന്നാൽ ഈ സീസണിൽ മോശം പ്രകടനം നടത്തിയ ഒരു താരത്തെ അടുത്ത സീസണിൽ ചെന്നൈ നിലനിർത്താൻ സാധ്യതയുണ്ടെന്ന സൂചനകൾ കൂടി പുറത്ത് വരികയാണ്. സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്ത ദീപക് ഹൂഡ അടുത്ത സീസണിലും ടീമിൽ തുടരുമെന്ന് സൂചനകൾ.
മോശം പ്രകടനത്തെ തുടർന്ന് രാഹുൽ ത്രിപാഠി, വിജയ് ശങ്കർ എന്നിവരെ പുറത്തിരുത്തിയപ്പോൾ ദീപക് ഹൂഡയെ ധോണി പല മത്സരങ്ങളിലും ആശ്രയിച്ചു. ഇന്നലെ നടന്ന ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ പോലും താരം ടീമിൽ ഉണ്ടായിരുന്നു. പ്രകടനം മോശമാണ് എങ്കിലും താരത്തിൽ ധോണിക്ക് വിശ്വാസമുണ്ട് എന്നതിന് സൂചനയാണ് ഇത്. അതിനാൽ ഹൂഡ അടുത്ത സീസണിലും ടീമിൽ തുടർന്നേക്കും.
ഇത്തവണ ഏഴ് മത്സരങ്ങൾ താരം സിഎസ്കെയ്ക്കായി കളിച്ചിട്ടുണ്ട്. ഇതിൽ ആകെ 31 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളു…