FootballIndian Super LeagueKBFC

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്ത് എതിരാളികൾ; അപ്ഡേറ്റ് ഇതാ…

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയൊരു തിരച്ചടിയാണ് എന്ന് പറയാൻ കഴിയില്ല.

കഴിഞ്ഞ കുറെ സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയുടെ റൈറ്റ് ബാക്ക് യുവ താരമായ അഭിഷേക് സിംഗിനായി ശ്രമങ്ങൾ നടത്താൻ തുടങ്ങിയിട്ട്. എന്നാൽ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് നൽകിയ ഓഫർ പഞ്ചാബ് നിരസിക്കുകയായിരുന്നു.

എന്നാൽ നിലവിൽ പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച അഭിഷേക് സിംഗിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ. ഈസ്റ്റ്‌ ബംഗാൾ നിലവിൽ താരത്തിനായി വീണ്ടും ഓഫർ നൽകിയിരിക്കുകയാണ്. 

ഇതിന് മുൻപ് പഞ്ചാബ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ നിരസിച്ച സമയത്ത് ഈസ്റ്റ്‌ ബംഗാൾ താരത്തിനായി നൽകിയ ഓഫറും നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈസ്റ്റ്‌ ബംഗാൾ ഒന്നുകൂടി മെച്ചപ്പെട്ട ഓഫർ താരത്തിനായി നൽകിയിരിക്കുകയാണ്. 

ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം ഇത് വലിയൊരു തിരച്ചടിയാണ് എന്ന് പറയാൻ കഴിയില്ല. കാരണം അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്ക് പൊസിഷൻ കൂടുതൽ കരുത്താക്കാൻ ഒഡിഷയുടെ അമേ റണാവാഡെ സ്വന്തമാക്കിയെന്നാണ് അഭ്യൂഹങ്ങൾ.

എന്തിരുന്നാലും അഭിഷേക് സിംഗുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.