East bengalFootballKBFCSports

വിബിൻ മോഹനെ തൂക്കാൻ എതിരാളികൾ; ഇനി മുതൽ മിനി ബ്ലാസ്റ്റേഴ്‌സ്🤌…

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ.

ബംഗാൾ മാധ്യമ്മായ റെയ് സ്പോർട്സാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഈസ്റ്റ്‌ ബംഗാൾ ഇതോടകം വിബിൻ മോഹൻ ഓഫർ നൽകിയിട്ടുണ്ടോ ബന്ധപ്പെട്ടൊന്നും റിപ്പോർട്ടുകൾ വന്നിട്ടില്ല.

കഴിഞ്ഞ സീസൺ പരിക്കുകൾ മൂലം വിബിൻ വേണ്ടത്ര പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും കുഴപ്പമില്ല പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. 20 മത്സരങ്ങൾ നിന്ന് ഒരു അസ്സിസ്റ്റ്‌ നേടാൻ വിബിൻ കഴിഞ്ഞിരുന്നു.

ഇനി അഥവാ വിബിൻ മോഹനെ ഈസ്റ്റ്‌ ബംഗാളിന് സ്വന്തമാക്കാൻ സാധിച്ചാൽ, ഈസ്റ്റ്‌ ബംഗാൾ ഒരു മിനി കേരള ബ്ലാസ്റ്റേഴ്‌സായി മാറും. കാരണം ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വാങ്ങിയ ഒട്ടേറെ മികച്ച താരങ്ങളാണ് ഈസ്റ്റ്‌ ബംഗാൾ സ്‌ക്വാഡിൽ നിലവിലുള്ളത്.

അതുകൊണ്ട് തന്നെ വിബിൻ മോഹനായി ഈസ്റ്റ്‌ ബംഗാൾ വീണ്ടും രംഗത്ത് വന്നതിൽ അത്ഭുതപ്പെടേണ്ടതിൽ. എന്തിരുന്നാലും ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.