CricketCricket LeaguesIndian Premier LeagueSports

ആ 3 പേരെ പുറത്താക്കാതെ ടീം രക്ഷപ്പെടില്ല; സഞ്ജുവിനോട് ആരാധകർ

പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെങ്കിലും പ്ലേഓഫ് കളിക്കണമെങ്കിൽ 3 താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കി പകരം 3 മികച്ച താരങ്ങളെ കണ്ടെത്താൻ രാജസ്ഥാൻ തയാറാകണമെന്നാണ് നായകൻ സഞ്ജു സാംസണോട് ആരാധകർ ആവശ്യപ്പെടുന്നത്.

നിലവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും 3 തോൽവിയുമായി രാജസ്ഥാൻ റോയൽസ് ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷകളുണ്ടെങ്കിലും പ്ലേഓഫ് കളിക്കണമെങ്കിൽ 3 താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കി പകരം 3 മികച്ച താരങ്ങളെ കണ്ടെത്താൻ രാജസ്ഥാൻ തയാറാകണമെന്നാണ് നായകൻ സഞ്ജു സാംസണോട് ആരാധകർ ആവശ്യപ്പെടുന്നത്. ആരാധകർ ടീമിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന 3 താരങ്ങൾ ആരൊക്കെയാണ് നോക്കാം…

ശുഭം ദുബെ

പലപ്പോഴും ഇമ്പാക്ട് പ്ലേയർ ആയെത്തുന്ന ദുബെ ഇത് വരെയും ടീമിന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കിയിട്ടില്ല. സീസണില്‍ മൂന്നു മല്‍സരങ്ങൾ കളിച്ച താരം ആകെ നേടിയത് 44 റൺസാണ്. ലോവർ ഓർഡർ ബാറ്ററായി എത്തുന്ന ദുബെയ്ക്ക് ഇത് വരെയും ഒരു മാച്ച് വിന്നിങ് പ്രകടനം നടത്താനായിട്ടില്ല. താരത്തെ ഇനിയും കളിപ്പിക്കാതെ പുതിയൊരു താരത്തിന് അവസരം നല്കനാണ് ആരാധകരുടെ ആവശ്യം.

തുഷാർ ദേശ്പാണ്ഡെ

ചെണ്ട എന്ന വാക്കിന്റെ പര്യായമാണ് ദേശ്പാണ്ഡെ. നാല് മത്സരങ്ങളിൽ കളിച്ച തുഷാർ ഞ്ചു വിക്കറ്റുകള്‍ തുഷാര്‍ വീഴ്ത്തിയെങ്കിലും റൺസ് വിട്ട് കൊടുക്കുന്നതിൽ താരം മിടുക്കനാണ്. 11.46 ഇക്കോണി റേറ്റില്‍ താരം വഴങ്ങിയത് 149 റൺസാണ്.

ഫസൽ ഹഖ് ഫാറൂഖി

ട്രെന്റ് ബോൾട്ടിന് പകരം രാജസ്ഥാൻ ടീമിലെത്തിച്ച ഇടം കൈയ്യാനാണ് അഫ്ഗാനിൽ നിന്നുള്ള ഫാറൂഖി. രണ്ട് മത്സരങ്ങളിൽ നിന്നും 12.42 ഇക്കോണമി റേറ്റില്‍ 87 റണ്‍സ് വിട്ട് കൊടുത്ത ഫാറൂഖി ഒരൊറ്റ വിക്കറ്റ് പോലും നേടിയിട്ടില്ല.

ഈ 3 താരങ്ങളെ ടീമിൽ നിന്നും പുറത്താക്കണമെന്ന് പറയുമ്പോഴും ഇവർക്ക് പകരക്കാരായി മികച്ച ബാക്ക്അപ്പുകൾ രാജസ്ഥാനിൽ ഇല്ല എന്നത് വാസ്തവമാണ്. ലേലത്തിലും റിറ്റൻഷനിലും രാജസ്ഥാൻ വരുത്തിയ പിഴവാണ് ഇത്.