CricketCricket LeaguesIndian Premier LeagueSports

ആവശ്യത്തിന് ഉപകരിക്കില്ല, പിന്നെന്തിനാണ് ടീമിൽ; ആർസിബി താരത്തിനെതിരെ ആരാധകർ

ഗുജറാത്തിനെതിരെ അർദ്ധസെഞ്ചുറി നേടുകയും സിഎസ്കെയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും താരം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സ്ഥിരത കാണിക്കുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇന്നലെ ഡൽഹി കാപിറ്റൽസിനെതിരെ പരാജയപ്പെട്ടത്തോടെ ആർസിബി ആരാധകർ ദേഷ്യത്തിലാണ്. സ്വന്തം തട്ടകമായ ചിന്നസ്വാമിയിലേറ്റ പരാജയമാണ് കാരണം. എവേ മത്സരങ്ങളിൽ വിജയ്ക്കുന്നെണ്ടെങ്കിലും ഹോം മത്സരത്തിൽ ആരാധകർ വിജയം ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ടീമിൽ മോശം പ്രകടനം നടത്തുന്ന താരത്തെ പുറത്താക്കാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റാനെ കുറിച്ചാണ് ആരാധകർ സംസാരിക്കുന്നത്. 8.75 കോടിക്കാണ് ആര്‍സിബി മാനേജ്‌മെന്റ് ലിവിങ്‌സ്റ്റണെ ടീമിലെത്തിച്ചത്. എന്നാൽ ആവശ്യസമയത്ത് താരത്തെ കൊണ്ട് പ്രയോജനമില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്തിനെതിരെ അർദ്ധസെഞ്ചുറി നേടുകയും സിഎസ്കെയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും താരം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സ്ഥിരത കാണിക്കുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. താരത്തിന് പകരം വിൻഡീസ് വെടിക്കെട്ട് താരം റൊമാരിയോ ഷെപ്പേർഡിനെ കളിപ്പിക്കാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

ലിവിങ്സ്റ്റനെ കൂടാതെ ദേവ്ദത്ത് പടിക്കലിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ടി20 യിൽ മികച്ച സ്ട്രൈക്ക് റേറ്റുള്ള സ്വസ്തിക് ചികാരയെ പോലുള്ള താരങ്ങൾ ബെഞ്ചിൽ ഇരിക്കുമ്പോഴാണ് ടി20യ്ക്ക് യാതൊരു തരത്തിലും ചേരാത്ത പടിക്കലിന് അവസരം നൽകുന്നത് എന്ന വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്.

അതേ സമയം നിലവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ 3 ജയവുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട് എന്നതിനാൽ ആർസിബിയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകളുണ്ട്.