CricketCricket LeaguesIndian Premier LeagueiplSports

‘ഇതിഹാസ’മെന്ന പദവി നഷ്ടമാക്കരുത്; ധോണി ‘സ്വയവിമർശനം’ നടത്തണമെന്ന് ആരാധകർ

പണ്ടൊക്കെ ധോണി ക്രീസിലെത്തിയാൽ ഭയപ്പെട്ട് തന്ത്രങ്ങൾ മെനയുന്ന എതിർ ടീം നായകരെയാണ് നമ്മൾ കണ്ടത്. എന്നാലിപ്പോൾ ധോണി ബാറ്റ് ചെയ്യുമ്പോൾ ബാറ്റർക്ക് ഷോർട്ട് മിഡും സ്ലിപ്പും ഫീൽഡിങ് സെറ്റ് ചെയ്യാൻ എതിർ നായകൻ രജത് പടിദാർ തീരുമാനിച്ചപ്പോൾ ധോണി സ്വയം ഇല്ലാതാക്കുന്നത് 'ഇതിഹാസം' എന്ന പദവി കൂടിയാണ്.

എംഎസ് ധോണി എന്ന ഇതിഹാസ താരത്തിന് സ്വയം ചോദ്യം ചെയ്യാനുള്ള അവസരം കൂടിയാണ് ഈ ഐപിഎൽ സീസൺ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ നായകരിലൊരാൾ, ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ടീമിന് ഇത്രയും ഫാൻ ബേസ് ഉണ്ടാവാനുള്ള കാരണക്കാരൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുറമെ ഐപിഎല്ലിലും സിഎസ്കെയിലും ധോണി ഇതിഹാസം തന്നെയാണ്. പക്ഷെ, സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുക എന്ന രീതി സ്വീകരിക്കുന്നത് ധോണിക്ക് ഉചിതമാവും.

ഇന്ന് ആർസിബിക്കെതിരെയുള്ള മത്സരത്തിൽ ധോണി ബാറ്റിങിനിറങ്ങിയത് ഒമ്പതാം പൊസിഷനിലാണ്. അതായത് അശ്വിനും ശേഷം. ഒരു ബാറ്ററുടെ സ്ഥാനം ധോണി സിഎസ്കെയ്ക്ക് നഷ്ടമാക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ടിരിയ്ക്കുന്നു.

പണ്ടൊക്കെ ധോണി ക്രീസിലെത്തിയാൽ ഭയപ്പെട്ട് തന്ത്രങ്ങൾ മെനയുന്ന എതിർ ടീം നായകരെയാണ് നമ്മൾ കണ്ടത്. എന്നാലിപ്പോൾ ധോണി ബാറ്റ് ചെയ്യുമ്പോൾ ബാറ്റർക്ക് ഷോർട്ട് മിഡും സ്ലിപ്പും ഫീൽഡിങ് സെറ്റ് ചെയ്യാൻ എതിർ നായകൻ രജത് പടിദാർ തീരുമാനിച്ചപ്പോൾ ധോണി സ്വയം ഇല്ലാതാക്കുന്നത് ‘ഇതിഹാസം’ എന്ന പദവി കൂടിയാണ്.

ധോണി 2015 ൽ ചെന്നൈയ്ക്കായി കളിക്കുമ്പോഴും 2016 ൽ പുണെ സൂപ്പർ ജയന്റസിനായി കളിക്കുമ്പോഴും കെകെആർ നായകൻ ഗൗതം ഗംഭീർ ടെസ്റ്റ് ക്രിക്കറ്റ് രീതിയിൽ, അല്ലെങ്കിൽ പതിനൊന്നാമത് ബാറ്റ് ചെയ്യുന്ന ഒരു താരത്തിന് ഒരുക്കുന്ന ഫീൽഡ് സെറ്റപ്പ് ആണ് ഒരുക്കിയത്. അതിന് പിന്നിൽ ഗംഭീറിന് ധോണിയോടുള്ള വിരോധമാണ് എന്നെങ്കിലും പറയാം..എന്നാൽ രജത് പടിധാറിനെ പോലുള്ള പുതുമുഖ നായകൻ അത്തരത്തിൽ ഫീൽഡ് സെറ്റപ്പ് ചെയ്യുമ്പോൾ ധോണിയ്ക്ക് പഴയ പ്രതാപം നഷ്ടമായി എന്ന കാര്യം ധോണി കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഒന്നല്ലെങ്കിൽ ടീമിന് ഉപകാരപ്പെടുന്ന ബാറ്റർ എന്ന നിലയിൽ ധോണി തന്റെ സ്വത്വസിദ്ധമായ പൊസിഷനിൽ കളിക്കുക. അല്ലെങ്കിൽ ഇതിഹാസം എന്ന പദവിക്ക് കോട്ടം വരുത്താൻ ഇടനൽകാതെ വിരമിക്കുക. കാരണം ധോണി ക്രീസിലെത്താൻ സ്വന്തം താരങ്ങൾ ഔട്ട് ആവാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് മുന്നിൽ ഒരു ടീം എങ്ങനെ കളിച്ച് കപ്പെടുക്കാനാണ്?..