CricketCricket LeaguesIndian Premier LeagueSports

ഇനിയൊരിക്കലും ആർസിബി ആ റിസ്‌ക്കെടുക്കരുത്; വലിയ വില നൽകേണ്ടി വരും; ഓർമിപ്പിച്ച് ആരാധകർ

നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പേ ആർസിബിയ്ക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകർ.

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ആദ്യ ക്വാളിഫയറിന് യോഗ്യത നേടുകയും ചെയ്തിരിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സാണ് ആർസിബിയുടെ എതിരാളികൾ. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പേ ആർസിബിയ്ക്ക് മുന്നിൽ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് ആരാധകർ.

നിർണായകമായ പ്ലേഓഫ് മത്സരങ്ങളിൽ ജിതേഷ് ശർമയെ നായക സ്ഥാനം ഏൽപ്പിക്കരുതെന്നാണ് ആരാധാകുടെ അപേക്ഷ. നായകൻ രജത് പാട്ടിദാറിന് പരിക്കേറ്റതോടെയാണ് ജിതേഷ് ആർസിബിയുടെ നായകനായി എത്തിയത്. എന്നാൽ പ്ലേ ഓഫിലും പാട്ടിദാറിന് ഫിറ്റ്നസ് പ്രശ്‌നമുണ്ടായാലും ജിതേഷ് നായക സ്ഥാനത്തേക്ക് വീണ്ടും വരല്ലേയെന്നാണ് ആർസിബി ആരാധകർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

ALSO READ: ആർസിബി തോറ്റേനേ; ടോസ്സിങ് സമയത്ത് ജിതേഷ് ശർമക്ക് പറ്റിയത് വൻ അബദ്ധം; ഭാഗ്യം കൊണ്ട് രക്ഷപെട്ടു

ലക്നൗവിനെതിരെ ജിതേഷിന്റെ മികവിലാണ് (33 പന്തില്‍ പുറത്താവാതെ 85 ) എങ്കിലും താരത്തിന്റെ നായകത്വം അത്ര മികച്ചതല്ല. നിർണായക മത്സരങ്ങളിൽ ഇറങ്ങുമ്പോൾ ഈ നായകത്വവുമായി ആർസിബിയ്ക്ക് മുന്നോട്ട് പോകാനാവില്ല. വ്യക്തിഗത മികവുകളിൽ എന്നും ഒരു ടീമിന് ജയിക്കാനാവില്ല. നായക തന്ത്രവും വിജയത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.

ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ലങ്കൻ ബൗളർ നുവാൻ തുഷാരയ്ക്ക് പവർപ്ലേയിൽ 3 ഓവറുകൾ നൽകിയതും പവർ പ്ലേ സ്പെഷ്യലിസ്റ്റായ ഭുവനേഷ്വർ കുമാറിന് പവർപ്ലേയിൽ ഒരു ഓവർ മാത്രം നൽകിയതും ക്രൂണാൽ പാണ്ട്യ, റൊമാരിയോ ഷെപ്പേർഡ് എന്നിവരെ താരം ഉപയോഗിച്ചതും അത്ര മികച്ച രീതിയിലായിരുന്നില്ല.നുവാൻ തുഷാര നല്ല രീതിയിൽ പന്തെറിഞ്ഞെങ്കിലും താരത്തിന് ഡെത്ത് ഓവറിൽ കഴിവ് ആർസിബിയ്ക്ക് ഉപകാരപ്പെട്ടില്ല.

ALSO READ: വർഷങ്ങളായി T20 I കളിച്ചിട്ട്; എന്നാൽ അടുത്ത ലോകകപ്പിൽ ഞാൻ തിരിച്ചെത്തും; വമ്പൻ പ്രഖ്യാപനവുമായി ഇന്ത്യൻ സൂപ്പർ താരം

ഇത്തരത്തിൽ നായക തന്ത്രങ്ങളിൽ പിഴവുകളുള്ള താരത്തെ പ്ലേ ഓഫിൽ ഒരു കാരണവശാലും നായക സ്ഥാനം ഏൽപിക്കരുതെന്നും പാട്ടിദാറിന് പരിക്കേറ്റാൽ പോലും പകരം കോഹ്ലി നായക സ്ഥാനം ഏറ്റെടുക്കണമെന്നുമാണ് ആരാധകരുടെ അഭിപ്രായം.