ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി തകർപ്പൻ നീക്കം നടത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്സി. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ തങ്ങളുടെ പുതിയ ഗോൾകീപ്പർ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് ഇതിഹാസ താരം സന്ദീപ്നന്ദിയെ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു സന്ദീപ് നന്ദി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻന്റെ AFC ഗോൾകീപ്പിങ് A ഡിപ്ലോമ ലൈസൻസ് കോഴ്സ് പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാൾ അദ്ദേഹത്തിന്റെ സേവനം സ്വന്തമാക്കുന്നത്.
2014 -2016 സീസൺ വരെയായിരുന്നു സന്ദീപ് നന്ദി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കാത്തിരുന്നത്. ഇന്ത്യയിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്കായി പന്ത് തട്ടിയ താരം കൂടിയായിരുന്നു സന്ദീപ് നന്ദി.
50കാരൻ 2017ൽ ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം ഗോൾകീപ്പർ പരിശീലകനായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദൻസ് എസ്.സി, ഗോകുലം കേരള എഫ്സി എന്നി പ്രമുഖ ടീമുകളുടെ ഗോൾകീപ്പർ പരിശീലകനായിരുന്നു സന്ദീപ് നന്ദി.
ഇതിന് ശേഷമാണ് സന്ദീപ് നന്ദി ഇപ്പോൾ ഈസ്റ്റ് ബംഗാളിലെത്തുന്നത്. എന്തിരുന്നാലും ഒരു വിദേശ പരിശീലക്കൻ പകരം ഈസ്റ്റ് ബംഗാൾ സന്ദീപിനെ കൊണ്ടുവരുന്നത് എത്രത്തോളം ഫലം കാണുമെന്ന് നോക്കി കാണേണ്ടത് തന്നെയാണ്.