FootballI LeagueIndian Super LeagueKBFCSports

6 വർഷം ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ ഇല്ലാത്ത ഇമ്പാക്ട് പുതിയ ക്ലബ്ബിൽ വെറും 6 മത്സരം കൊണ്ട്; പഴയ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഓർമ്മയുണ്ടോ?

നിലവിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടിയാണ് ഈ 27 കാരൻ കളിക്കുന്നത്. കാശിക്കായി 6 മത്സരങ്ങളിൽ രണ്ട് കിടിലൻ ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

പ്രശാന്ത് മോഹൻ. ഈ പേര് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര പെട്ടെന്നൊന്നും മറന്ന് കാണില്ല. നീണ്ട ആറ് വർഷത്തോളം ബ്ലാസ്റ്റേഴ്സിനായി കളിച്ച കോഴിക്കോടുകാരൻ. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ പ്രശാന്തിന്റെ സാധിച്ചില്ല. എന്നാൽ പഴയ പ്രശാന്ത് അല്ല പുതിയ പ്രശാന്ത്.

നിലവിൽ ഐ- ലീഗ് ക്ലബ് ഇന്റർ കാശിക്ക് വേണ്ടിയാണ് ഈ 27 കാരൻ കളിക്കുന്നത്. കാശിക്കായി 6 മത്സരങ്ങളിൽ രണ്ട് കിടിലൻ ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ കണക്കുകളിൽ ഏറെ കൗതുകകരം ആറ് വർഷത്തോളം ബ്ലാസ്റ്റേഴ്സിനായി കളിച്ച പ്രശാന്ത് 66 മത്സരങ്ങളിൽ നിന്നും നേടിയത് വെറും രണ്ട് ഗോളുകളാണ്. ബ്ലാസ്റ്റേഴ്സിന് ആറ് വർഷം കൊണ്ട് നേടിയ ഗോളുകൾ കേവലം 6 മത്സരം കൊണ്ട് പ്രശാന്ത് കാശിയിൽ നേടി.

2016 മുതൽ 2022 വരെ ബ്ലാസ്റ്റേഴ്സിലുണ്ടായ പ്രശാന്ത് ഇതിനിടയിൽ ചെന്നൈ സിറ്റി എന്ന ഐ- ലീഗ് ക്ലബ്ബിനായി കളിച്ചു. അവിടെ പത്ത് മത്സരത്തിൽ നിന്ന് താരം ഒരു ഗോൾ നേടി. 2022 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ചെന്നൈയിൻ എഫ്സിയിലും പിന്നീട്‌ പഞ്ചാബ് എഫ്സിയിലും കളിച്ച താരം 2024-25 സീസണിലാണ് ഇന്റർ കാശിയിലേക്ക് എത്തുന്നത്.

ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം കണ്ടെത്താൻ കഴിയാത്ത പ്രശാന്ത് പലപ്പോഴും വിമർശനങ്ങൾക്ക് വിധേമായിരുന്നു. എന്നാൽ താരം കാശിയിൽ പതിയെ ഫോമിലെത്തുന്നത് ശുഭ പ്രതീക്ഷ നൽകുന്നുണ്ട്.

ഇന്ത്യൻ അണ്ടർ 17,20 ടീമുകൾക്കായി കളിച്ച പ്രശാന്തിന്റെ കിടിലൻ മടങ്ങി വരവാവട്ടെ ഇന്റർ കാശിയിലൂടെ…