indian super leagueKBFC

ആര് വന്നാലും ഇന്ത്യൻ ഫുട്ബോൾ വളരില്ലെന്ന്;ഇവാൻ ആശാൻ

ഏത് ഇതിഹാസ പരിശീലകൻ വന്നാലും ഇന്ത്യൻ ഫുട്ബോൾ വളരില്ലെന്നും.അതിന് വേണ്ടത് ഇവിടത്തുകാർക്ക് ഫുട്ബോളിനോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ആശാൻ പറഞ്ഞു.

ഇന്ത്യൻ ഫുട്ബോളിലേക്ക് വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ ആശാന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ച വിഷയം.ഒരിക്കലും ഞാൻ ആ സ്ഥാനത്തേക്ക് വരില്ലെന്നും.

എന്നാൽ ഇതിന് പിന്നാലെ ആശാൻ പറഞ്ഞത് ഇങ്ങനെയാണ് ഏത് ഇതിഹാസ പരിശീലകൻ വന്നാലും ഇന്ത്യൻ ഫുട്ബോൾ വളരില്ലെന്നും.അതിന് വേണ്ടത് ഇവിടത്തുകാർക്ക് ഫുട്ബോളിനോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ആശാൻ പറഞ്ഞു.

യുവ താരങ്ങളെ വളർത്താനുളള പദ്ധതികളാണ് നിലവിൽ വേണ്ടത് അതാണ് ഇപ്പോൾ മറ്റു രാജ്യങ്ങളിൽ എല്ലാം കണ്ട് വരുന്നതും.

യുവ ടീമുകളെ പാകപ്പെടുത്തി അവരെ മികച്ച നിരയാക്കിയാൽ ഇന്ത്യക്ക് മികച്ച ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്നും ആശാൻ പറഞ്ഞു.