ഐപിഎല്ലിൽ ഇന്ന് ആദ്യ ക്വാളിഫയർ പോരാട്ടം നടക്കുകയാണ്. പഞ്ചാബ് കിങ്‌സും റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവുമാണ് മത്സരം. ആര് വിജയിച്ചാലും ഇത്തവണ ഫൈനലിൽ കിരീടം നേടാത്ത ഒരു ടീമുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാൽ ഇന്നത്തെ മത്സരത്തിന് മഴ ഭീഷണി ഉയർത്തുമോ? മഴ ഭീഷണി ഉയർത്തിയാൽ ആര് ഫൈനലിലെത്തും? ഐപിഎൽ നിയമം പരിശോധിക്കാം…
മത്സരം നടക്കുന്ന ചണ്ഡിഗഡിൽ മെയ് 29 ന് മഴയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന ഘടകമാണ്. എന്നാൽ മഴ പെയ്ത് മത്സരം ഉപേക്ഷിക്കുകയാണ് എങ്കിൽ അത് കനത്ത തിരിച്ചടിയാവുക ആർസിബിക്കാണ്.
ഐപിഎൽ നിയമം അനുസരിച്ച പ്ലേ ഓഫിൽ മഴ പെയ്ത് മത്സരം മുടങ്ങുകയാണ് എങ്കിൽ പട്ടികയിൽ ഉയർന്ന സ്ഥാനം നേടുന്ന ടീം ഫൈനലിലേക്ക് മുന്നേറും. പട്ടികയിൽ ഒന്നാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സാണ്.മഴ മൂലം കളി ഉപേക്ഷിച്ചാൽ പഞ്ചാബ് ഫൈനലിലെത്തുമെന്ന് സാരം.
ALSO READ: ഇനിയൊരിക്കലും ആർസിബി ആ റിസ്‌ക്കെടുക്കരുത്; വലിയ വില നൽകേണ്ടി വരും; ഓർമിപ്പിച്ച് ആരാധകർ
അങ്ങനെ വന്നാൽ ആർസിബിയ്ക്ക് ഫൈനൽ പ്രവേശനം നടത്തണമെങ്കിൽ മുംബൈ ഇന്ത്യൻസും- ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിലെ വിജയികളെ ക്വാളിഫയർ രണ്ടിൽ പരാജയപ്പെടുത്തേണ്ടി വരും.
ALSO READ: പ്ലേഓഫിൽ ഇവനെയെങ്ങനെ വിശ്വസിക്കും; ആർസിബിയ്ക്ക് തലവേദനയായി സൂപ്പർ താരത്തിന്റെ മോശം പ്രകടനം
എന്തായാലും ഇന്നത്തെ പഞ്ചാബ് കിങ്‌സ്- ആർസിബി മത്സരത്തിൽ മഴ സാധ്യത ഇല്ലാത്തതിനാൽ മികച്ച മത്സരവും മികച്ച റിസൾട്ടും നമ്മുക്ക് പ്രതീക്ഷിക്കാം..
