സീസണിലെ ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്. ആദ്യ ക്വാളിഫയറിൽ നാളെ പഞ്ചാബ് കിങ്സിനെയാണ് ആർസിബി നേരിടേണ്ടത്. എന്നാൽ നിർണായകമായ പ്ലേ ഓഫ് മത്സരങ്ങളിൽ ആർസിബിയ്ക്ക് തലവേദനയാവുകയാണ് സൂപ്പർ താരത്തിന്റെ പ്രകടനം.
ഇംഗ്ലീഷ് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റാന്റ് പ്രകടനമാണ് ആർസിബിയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. മധ്യനിരയിൽ യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാൻ സീസണിലിത് വരെ താരത്തിന് സാധിച്ചില്ല എന്നത് മാത്രമല്ല, ഇന്നലെ ലക്നൗവിനെതിരെ നടന്ന പോരാട്ടത്തിൽ ആദ്യ പന്തിൽ താരം പുറത്താവുകയും ചെയ്തു.
ALSO READ: കോഹ്‌ലിയ്ക്ക് മാത്രം വേറെ നിയമം; ഇതെന്ത് തെമ്മാടിത്തരം; വിമർശനവുമായി ആരാധകർ
മോശം പ്രകടനത്തെ തുടർന്ന് ആർസിബിയുടെ ആദ്യ ഇലവനിൽ നിന്നും പുറത്തായ താരം, ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ടിം ഡേവിഡിന് പരിക്കേറ്റതോടെയാണ് ഇന്നലെ വീണ്ടും ഇലവനിലേക്ക് തിരിച്ചെത്തിയത്. നാളത്തെ ആദ്യ ക്വാളിഫയറിലും ടിം ഡേവിഡിന് പരിക്ക് മൂലം കളിയ്ക്കാൻ സാധിച്ചില്ല എങ്കിൽ ലിവിങ്സ്റ്റണെ വിശ്വസിച്ച് എങ്ങനെ ഇറങ്ങുമെന്നാണ് ആർസിബി ആരാധകരുടെ ആശങ്ക.
ALSO READ: ഗില്ലിന്റെ നായകാരോഹണം; പണി കിട്ടുക രണ്ട് താരങ്ങൾക്ക്
8.75 കോടിക്കാന് താരത്തെ ആർസിബി ടീമിലെത്തിച്ചത്. എന്നാൽ ഇതിനുള്ള മികവ് താരം കാണിച്ചിട്ടില്ല.
ALSO READ: ചെന്നൈയല്ല, കളിയ്ക്കാൻ ആഗ്രഹം മറ്റൊരു ടീമിൽ; ബ്രെവിസിന്റെ വെളിപ്പെടുത്തൽ
സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 87 റൺസാണ് താരത്തിന്റെ ആകെ സമ്പാദ്യം. ഇതിൽ ഒരു അർദ്ധസെഞ്ചുറിയും ഉൾപ്പെടുന്നു.