ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൽ പകരക്കാരനായി എത്തി മിന്നും പ്രകടനം നടത്തിയ താരമാണ് ‘ബേബി ഏബി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൗത്ത് ആഫ്രിക്കൻ യങ് സെൻസേഷണൽ ഡിവാൾഡ് ബ്രെവിസ്. തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ബ്രെവിസ് ഈ സീസണിൽ സിഎസ്കെയ്ക്കൊപ്പം നടത്തിയത്.
22 കാരനായ താരം സിഎസ്കെയ്ക്ക് മുതൽ കൂട്ടാവുമെന്നും ഒരുപാട് വർഷം അദ്ദേഹം സിഎസ്കെയിൽ കളിക്കാനും അവിടെ ഒരു ഇതിഹാസമായി മാറാനും സാധ്യതയുണ്ട്. ഇതിനിടയിൽ തന്റെ ഇഷ്ട ടീമിനെ പറ്റി ബ്രെവിസ് നടത്തിയ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാവുകയാണ്.
2022 ലെ അണ്ടർ 19 ലോകകപ്പിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തിയതോടെയാണ് ബ്രെവിസ് ലോകക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച റൺസ് സ്കോററും പ്ലയെർ ഓഫ് ദി സീരിയസും ബ്രെവിസായിരുന്നു. അന്ന് താരം നടത്തിയ ഒരു പ്രസ്താവനയാണ് ഐപിഎൽ 2025 ലെ താരത്തിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ ചർച്ചയാവുന്നത്.
തന്റെ ഏറ്റവും വലിയ ആഗ്രഹം സൗത്ത് ആഫ്രിക്കൻ സീനിയർ ടീമിൽ കളിക്കുക എന്നതാണെന്ന് വെളിപ്പെടുത്തിയ താരം ഐപിഎല്ലിൽ തന്റെ ഇഷ്ട ടീം റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവാണെന്നും വിരാട് കോഹ്‌ലിയുടെയും ഡിവില്ലെഴ്സിനുമൊപ്പം ആർസിബിക്കായി കളിയ്ക്കാൻ ആഗ്രഹമുണ്ടെന്നും തുറന്ന് പറഞ്ഞിരുന്നു.
2022 ൽ 3 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കിയതോടെയാണ് ബ്രെവിസ് ഐപിഎൽ അരങ്ങേറ്റം നടത്തുന്നത്. എന്നാൽ 2025 ലെ മെഗാ ലേലത്തിന് മുമ്പ് താരത്തെ മുംബൈ റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ലേലത്തിൽ താരത്തെ ആരും വാങ്ങിച്ചതുമില്ല. സിഎസ്കെ താരം ഗുർജൻപ്രീത് സിങ്ങിന് പരിക്കേറ്റതോടെയാണ് താരത്തെ സിഎസ്കെ പകരക്കാനായി എത്തിക്കുന്നത്.
South African wunderkind Dewald Brevis admits his love for RCB