ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂർവ്വവും നിർണായകവുമായ ഒരു നിമിഷത്തിലൂടെയാണ് ഇന്ത്യൻ ഫുട്ബോൾ ലോകം കടന്നുപോകുന്നത്. ഐഎസ്എല്ലിൽ (ISL 2026-27) ഒരൊറ്റ മത്സരം പോലും കളിക്കാതെ ലീഗിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ഡയമണ്ട് ഹാർബർ എഫ്സി മാറുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

ഐഎസ്എൽ നിയമപ്രകാരം തൊട്ടുമുമ്പത്തെ സീസണിലെ ഐഎഫ്എൽ (പഴയ ഐ-ലീഗ്) ചാമ്പ്യന്മാർക്ക് രാജ്യത്തെ മുൻനിര ലീഗായ ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
2023-24 സീസണിലാണ് ഈ പ്രമോഷൻ നിയമം പ്രാബല്യത്തിൽ വന്നത്.
ഇതുപ്രകാരം 2023-24 സീസണിൽ പഞ്ചാബ് എഫ്സിയും, 2024-25 സീസണിൽ മൊഹമ്മദൻ എസ്സിയും, 2025-26 സീസണിൽ ഇന്റർ കാശിയും ഐഎസ്എല്ലിലേക്ക് യോഗ്യത നേടി എത്തിയിരുന്നു.
ഈ നിയമമനുസരിച്ച് വരാനിരിക്കുന്ന പുതിയ സീസണിൽ ഐഎസ്എല്ലിൽ പന്തുതട്ടേണ്ട ടീമാണ് ഡയമണ്ട് ഹാർബർ എഫ്സി. എന്നാൽ നിലവിൽ ക്ലബ്ബിന്റെ ഐഎസ്എൽ എൻട്രി വലിയ അനിശ്ചിതത്വത്തിലും ഭീഷണിയിലുമാണ്.
ഐഎസ്എല്ലിൽ മത്സരിക്കുന്നതിനായി ക്ലബ്ബുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) നൽകേണ്ട ഫീസിന്റെ രണ്ടാം ഗഡു അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18-ന് അവസാനിച്ചിരുന്നു.
എന്നാൽ ഈ സമയത്തിനുള്ളിൽ ഈ തുക കൈമാറാൻ ഡയമണ്ട് ഹാർബർ മാനേജ്‌മെന്റിന് സാധിച്ചില്ല. തുടർന്ന് പ്രതിസന്ധി പരിഹരിക്കാനായി ഇന്ന് (ഓഗസ്റ്റ് 19) ഉച്ചയ്ക്ക് 2 മണി വരെ എഐഎഫ്എഫ് ക്ലബ്ബിന് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി തുക കൈമാറിയില്ലെങ്കിൽ ഡയമണ്ട് ഹാർബർ എഫ്സിയുടെ ഐഎസ്എൽ യോഗ്യത പൂർണ്ണമായും അസാധുവാക്കുമെന്നാണ് എഐഎഫ്എഫിന്റെ കർശന നിർദേശം.
ഇവർക്ക് പകരം മറ്റെതെങ്കിലും ക്ലബ്ബിന് അവസരം നൽകില്ലെന്നും 13 ടീമുകളെ മാത്രം ഉൾപ്പെടുത്തി സീസൺ മുൻപോട്ട് കൊണ്ടുപോകുമെന്നും എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ സംഭവിച്ചാൽ, യോഗ്യത നേടിയിട്ടും ഒരു മത്സരം പോലും കളിക്കാനാവാതെ ഐഎസ്എല്ലിൽ നിന്ന് പുറത്താകുന്ന ആദ്യ ടീം എന്ന ദുരന്തപൂർണ്ണമായ റെക്കോർഡ് ഡയമണ്ട് ഹാർബറിന്റെ പേരിലാകും.
അതേ സമയം ക്ലബ്ബിനെതിരെ നിലവിൽ നടക്കുന്ന സാമ്പത്തിക- നിയമനടപടികളാണ് ക്ലബ്ബിന്റെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ക്ലബിന് പണം നല്കാൻ സാധിക്കാത്തത് എന്നാണ് റിപോർട്ടുകൾ
ALSO READ:
- ബ്ലാസ്റ്റേഴ്സ് വിട്ടതിന് ശേഷം ഒരൊറ്റ അവസരം പോലും ലഭിച്ചില്ല: ഒടുവിൽ 42 ആം വയസ്സിൽ പുതിയ പരീക്ഷണത്തിനിറങ്ങി മുൻ ബ്ലാസ്റ്റേഴ്സ് താരം
- ലോകകപ്പിലെ കരിമ്പുലികൾ: വോസിഞ്ഞയും കൂട്ടരും ഇന്ത്യയിലേക്ക്
- ബ്ലാസ്റ്റേഴ്സ് ഷോർട്ട് ലിസ്റ്റ് ചെയ്തവരിൽ ചെന്നൈയിൻ എഫ്സിയുടെ യുവമിഡ്ഫീൽഡറും
English Summary: Diamond Harbour FC risks losing its spot in ISL 2026-27 after failing to pay the second fee installment to AIFF on time. If the payment is not completed before the extended August 19 deadline, the team will be disqualified without playing a single match.
