ഐഎസ്എൽ 2025-26 സീസണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് (isl). സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന സീസണിൽ ഉയർന്ന പ്രതിഫലമുള്ള വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി ബഡ്ജറ്റ് ഫ്രണ്ട്ലി വിദേശ താരങ്ങളെ ടീമിലെത്തിച്ച് സീസൺ നേരിടാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി മുൻ ജർമൻ അണ്ടർ 18 താരം മാർലോൺ, ഫ്രഞ്ച് താരം കെവിൻ യൊക്കെ, മുൻ ഗോകുലം താരം മതിയാസ് ഹെർണാണ്ടസ് എന്നിവരെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചരിക്കുകയാണ്.
കോൾഡോ ഒബിയേറ്റ, തിയാഗോ ആൽവസ് എന്നിവർക്ക് പകരക്കാരായാണ് മാർലോൺ, കെവിൻ യൊക്കെ എന്നിവരെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ഗോളടിക്കുക എന്നത് തന്നെയാണ് ഇവരുടെ പ്രധാന ചുമതല. എന്നാൽ ഇവർക്കിടയിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ പോലും മറന്ന മറ്റൊരു ഗോളടി യന്ത്രമാണ് മലയാളി താരം മുഹമ്മദ് അജ്സൽ.
സീസണിൽ മിന്നും ഫോമിലാണ് അജ്സൽ. ഇക്കഴിഞ്ഞ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്കായി കളിച്ച അജ്സൽ ഏഴ് ഗോളുകൾ നേടിയ അജ്സൽ ലീഗിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ ഗോൾ വേട്ടക്കാരൻ കൂടിയായിരുന്നു. സന്തോഷ് ട്രോഫിയിലും ഗോളടിച്ച് കൂട്ടുന്ന അജ്സൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറെ പ്രതീക്ഷയുള്ള താരമാണ്.

ഈ സീസണിൽ 11 കളികളിൽ നിന്ന് 7 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ അജ്സൽ 10 അവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരമാണ് അജ്സൽ.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ തീരാനഷ്ടം; മുന്നേറ്റനിരയിലെ പടയാളിയെ കൈവിട്ട് കളഞ്ഞു
content: isl
