FootballKBFCSports

ബ്ലാസ്റ്റേഴ്‌സിന്റെ കൈലുള്ളത് നാല് മാസം മാത്രം; ഈ പ്രാവിശ്യം എങ്ങാൻ ടീം സെറ്റാക്കണം…

ഒട്ടേറെ നാളായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സൊരു കിരീടം നേടുന്നത് സ്വപ്നം കാണാൻ തുടങ്ങിയിട്ട്. ഇതിന് മുൻപ് മൂന്ന് തവണയാണ് ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ കിരീടം ചെറിയ വിത്യാസത്തിന് നഷ്ടമായത്.

എന്നാൽ എല്ലാം മറന്ന് പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് മുന്നോടിയായി ടീം സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ഐഎസ്എൽ അടുത്ത സീസൺ സെപ്റ്റംബർ 14 ആരിഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ ടീം ശക്തിപ്പെടുത്താനായി ബ്ലാസ്റ്റേഴ്‌സിന്റെ കൈയിൽ ഇനി നാല് മാസം മാത്രമേ ബാക്കിയുള്ളു. സെപ്റ്റംബർ 14ന്  ഐഎസ്എലിന്റെ പുതിയ സീസൺ തുടങ്ങുമെന്ന് മാർക്കസാണ് റിപ്പോർട്ട്‌ ചെയ്തത്.

ഇതിന് മുന്നോടിയായി തന്നെ ബ്ലാസ്റ്റേഴ്‌സ് മികച്ച സ്‌ക്വാഡ് തന്നെയുണ്ടാക്കുമെന്ന് പ്രതിക്ഷിക്കാം. നിലവിൽ ഒട്ടേറെ മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്നാണ് സൂചനകളള്ളുത്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.