Footballindian super leagueKBFCSports

ഇവാൻ വുകമനോവിച്ചിന് ഇന്ത്യയിൽ നിന്നും 3 ഓഫറുകൾ

നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ഇന്ത്യയിൽ നിന്നും 3 ഓഫറുകൾ. ഇന്ത്യൻ ദേശീയ ടീമിൽ നിന്നും ഉൾപ്പെടെയാണ് ഈ ഓഫറുകൾ. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഇവാന് ലഭിച്ച ഓഫറുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം..

ALSO READ: ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു

ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരനാണ് ഇവാൻ വുകമോവിച്ചിന് ഇന്ത്യൻ ദേശീയ ടീമിൽ നിന്നും ഉൾപ്പെടെ ചില ഓഫറുകൾ വന്നതായി പറഞ്ഞിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിൻറെ വാക്കുകൾ എത്രത്തോളം വിശ്വസനീയമാണ് എന്ന കാര്യവും വ്യക്തമല്ല. വർഷങ്ങൾക്ക് മുമ്പ് ജോർജെ പേരെയ്ര ഡയസ് ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ ഷൈജു ദാമോദരൻ പുറത്ത് വിട്ട റിപ്പോർട്ട് ആരാധകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു.

ALSO READ: പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും

ഷൈജു ദാമോദരൻ പറയുന്നത് പ്രകാരം നിലവിൽ ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്കസ് പരിശീലക പദവിയിൽ നിന്നും രാജിവെച്ചാൽ ആ പൊസിഷനിലേക്ക് ഇവാൻ വുകമനോവിച്ചിനെ എഐഎഫ്എഫ് പരിഗണിക്കുന്നു എന്നാണ്. കൂടാതെ ചില ഐഎസ്എൽ ക്ലബ്ബുകളും അദ്ദേഹത്തിന് പിന്നിലുണ്ടെന്ന് ഷൈജു അവകാശപ്പെടുന്നു.

ALSO READ: ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന

മറ്റു ചില റിപോർട്ടുകൾ പ്രകാരം ഇവാൻ വുകമനോവിച്ചിനെ മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി എന്നീ ക്ലബ്ബുകളും സ്വന്തമാക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ്.

ALSO READ: റഫ പടിയിറങ്ങിയതെന്തിന്? കറ്റാല അതൃപ്തൻ; അപ്‌ഡേറ്റുകൾ പരിശോധിക്കാം

2021-2023 കാലയളവിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായിരുന്ന അദ്ദേഹം ടീമിനെ മികച്ച പ്രകടനങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ കീഴിൽ, ബ്ലാസ്റ്റേഴ്സ് 48 മത്സരങ്ങളിൽ നിന്ന് 21 വിജയങ്ങളും 9 സമനിലകളും 18 തോൽവികളും നേരിട്ടു. ടീമിന് ഒരു പുതിയ കളിയുടെ ശൈലി കൊണ്ടുവരാനും ആരാധകരുടെ പിന്തുണ വർദ്ധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.