ഐഎസ്എൽ 2025-26 സീസൺ മുന്നോടിയായി അർജന്റീനിയൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസിനെ കൂടാരത്തിലെത്തിച്ച് മുംബൈ സിറ്റി എഫ്സി. ക്ലബ് തന്നെയാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമയോ പ്രഖ്യാപ്പിച്ചത്.
കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്ക് വേണ്ടിയായിരുന്നു ഡയസ് കളിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ബംഗളുരു താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് മുംബൈ താരത്തെ ടീമിൽ തിരിച്ചെത്തികുന്നത്.
നിലവിൽ താരം ഔട്ട് ഓഫ് ഫോമിലാണ്. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും നാല് അസ്സിസ്റ്റുമാണ് സ്വന്തമാക്കിയിരുന്നത്. താരത്തിന്റെ മുൻപ് വർഷങ്ങളിലെ പ്രകടനം വിലയിരുത്തുബോൾ ഈ കഴിഞ്ഞ സീസൺ താരത്തിന് മോശമായിരുന്നു.
അതുകൊണ്ട് തന്നെ ഒട്ടേറെ ആരാധകർ ഈയൊരു സൈനിങ്ങിനെതിരെ രംഗത്ത് വന്നിരുന്നു. അതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിന്റെ അന്തകൻ കൂടിയാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഡയസ്. എന്നൊക്കെ താരം ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചിട്ടുണ്ടോ, അന്നെല്ലാം താരം ഗോൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും അടുത്ത സീസണിൽ താരം മികച്ചൊരു തിരിച്ചു വരവ് നടത്തുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.