സൂപ്പർ കപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം നേടിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇതോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. കോൾഡോ ഒബിയേറ്റ ഇരട്ട ഗോളുകൾ നേടിയപ്പോൾ കോറു സിങ്ങും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. ഇന്നത്തെ മാച്ച് ഹൈലൈറ്റ്സ് കാണാം
ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയതോടെ സെമി ഉറപ്പിക്കാൻ ഇനി ബ്ലാസ്റ്റേഴ്സിന് ഒരൊറ്റ പോയിന്റ് മാത്രമേ മതി. നവംബർ ആറിന് രാത്രി 7:30 ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സമനില നേടി സെമി ഉറപ്പിച്ചാൽ എഫ്സി ഗോവയുമായിട്ടാണ് സെമി പോരാട്ടം.
