FootballIndian Super LeagueKBFCSports

ലൂണയ്ക്ക് ബാക്ക്അപ്പ്; മികച്ച താരത്തെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

ലൂണയെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിൽ നിഴലിച്ചിരുന്നു. ഒരു ടീം പ്ലെയറായ ലൂണയ്ക്ക് ഉണ്ടാവുന്ന അമിത ജോലി ഭാരമാണ് ആദ്യത്തെ പ്രശ്‌നം. ലൂണയ്ക്ക് പരിക്കേറ്റാൽ ആ റോൾ നിർവഹിക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമായിരുന്നു.

കഴിഞ്ഞ 4 സീസണുകളായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലാണ് അഡ്രിയാൻ ലൂണ എന്ന ഉറുഗ്വേയൻ മിഡ്ഫീൽഡർ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ടാവില്ല. എന്നാൽ ലൂണയെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിൽ നിഴലിച്ചിരുന്നു. ഒരു ടീം പ്ലെയറായ ലൂണയ്ക്ക് ഉണ്ടാവുന്ന അമിത ജോലി ഭാരമാണ് ആദ്യത്തെ പ്രശ്‌നം. ലൂണയ്ക്ക് പരിക്കേറ്റാൽ ആ റോൾ നിർവഹിക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമായിരുന്നു. എന്നാലിപ്പോഴിതാ ഈ രണ്ട് പ്രശ്നങ്ങൾക്കും ബ്ലാസ്റ്റേഴ്‌സ് ഒരു പരിഹാരഫോർമുല കണ്ടെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ സ്പാനിഷ് സ്‌ട്രൈക്കർ കോൾഡോ ഒബിയേറ്റ തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് കണ്ട് പിടിച്ച പരിഹാരം. ഒബിയേറ്റ ഒരു സെന്ററിൽ ഫോർവെർഡ് ആണെങ്കിലും സഹതാരങ്ങളെ സപ്പോർട് ചെയ്ത് അവരെ അറ്റാക്കിങ് തേർഡിലേക്ക് കൊണ്ട് വന്ന് കളിപ്പിക്കാൻ കഴിവുള്ള താരമാണ് ഒബിയേറ്റ.

പ്രത്യക്ഷത്തിൽ ലൂണയും ഒബിയേറ്റയും രണ്ട് വ്യത്യസ്ത പൊസിഷനുകളാണ് കൈകാര്യം ചെയ്യുന്നത് എങ്കിലും ഇരുവരുടെയും കളി ശൈലിയ്ക്ക് ചില സാമ്യതകൾ കൂടിയുണ്ട്. അതിനാൽ ഇരുവരും പ്ലെയിങ് ഇലവനിൽ ഭാഗമായാൽ ലൂണയുടെ അമിത് ഭാരം അടുത്ത സീസണിൽ കുറയാൻ സാധ്യതകളേറെയാണ്.

ലൂണ ഇല്ലാത്ത മത്സരങ്ങളിൽ ലൂണയുടെ അഭാവം നികത്താൻ കെൽപ്പുള്ള മറ്റൊരു താരമില്ല എന്ന പ്രശ്‌നം ഒരുപാട് സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടിയ പ്രശ്നമായിരുന്നു. എന്നാൽ ഒബിയേറ്റയ്ക്ക് ഈ പൊസിഷൻ ഒരു പരിധി വരെ നികത്താൻ സാധിക്കുമെന്നാണ് അദ്ദേഹത്തിൻറെ കളി ശൈലി വ്യക്തമാക്കുന്നത്.

ചുരുക്കി പറഞ്ഞാൽ, ഒബിയേറ്റ ഒരു സെന്ററൽ ഫോർവെർഡ് താരമാണ് എങ്കിൽ പോലും ലൂണയ്ക്ക് പറ്റിയ ഒരു ബാക്ക് അപ്പ് ചോയിസ് കൂടിയാണ് അദ്ദേഹം എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം നൽകുന്നതും ലൂണയ്ക്ക് ജോലി ഭാരം കുറയ്ക്കുന്നതുമായ ഘടകമാണ്.

content: Kerala Blasters have a backup option for captain Adrian Luna.