ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാർക്കസ് താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും നേരത്തെ പ്രചരിച്ച റൂമറുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡീഷ എഫ്സിയിലേക്ക് ലോണിൽ പോയ റൈറ്റ് ബാക്ക് അമേ റാണാവാഡെയെയാണെന്ന് മനസിലാക്കാൻ സാധിക്കും.
2025 മെയ് മാസത്തിലാണ് അമേയും മുംബൈയും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. താരത്തെ ഓഫ് ലോഡ് ചെയ്യാനാണ് മുംബൈയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ സീസണിൽ താരത്തെ ഒഡീഷയ്ക്ക് ലോണിൽ നൽകിയത്. ലോൺ കാലാവധി പൂർത്തിയാക്കുന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സൈൻ ചെയ്തിരിക്കുന്നത്.അടുത്ത സീസണിൽ മാത്രമേ താരം ബ്ലാസ്റ്റേഴ്സിൽ എത്തുകയുള്ളൂ.
അതേ സമയം, സമാന രീതിയിൽ പ്രീ- കോൺട്രാക്ടിലൂടെ നേരത്തെ ചെന്നൈയിൻ എഫ്സിയുടെ ബികാശ് യുംനത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ബികാശും അടുത്ത സീസണിൽ മാത്രമേ ബ്ലാസ്റ്റേഴ്സിൽ എത്തുകയുള്ളൂ.
അതേ സമയം, ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയിൽ ജനിച്ച് വിദേശത്ത് കളിക്കുന്ന ഒരു പ്രതിരോധ താരവുമായി കരാറിലെത്തുമെന്ന് ഇന്നലെ മാർക്കസ് വ്യക്തമാക്കിയിരുന്നു.
https://x.com/MarcusMergulhao/status/1877935848467157007