Uncategorized

ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നെ വില്ലൻ!!ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ധൈര്യത്തോടെ ചൂണ്ടികാണിച്ച് ഇവാൻ ആശാൻ💯🔥

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം സമയം ചെലവഴിച്ച സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ ഇതായിരുന്നുവെന്നും ഇതിൽ ഇമ്പ്രൂവ്മെന്റ് കൊണ്ടുവരാൻ പോലും ക്ലബിന് കഴിഞ്ഞിട്ടില്ലെന്ന് ഇവാൻ ആശാൻ വെളിപ്പെടുത്തി.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചയായ മൂന്ന് സീസണുകളിൽ പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്ത പരിശീലകനാണ് യൂറോപ്യൻ കോച്ചായ ഇവാൻ വുകമനോവിച്. ഒരു സീസണിൽ ഫൈനൽ മത്സരം വരെയും ടീമിനെ എത്തിക്കുവാൻ ഇവാൻ ആശാന് കഴിഞ്ഞു.

Also Read  –  അഡ്രിയാൻ ലൂണയേ ഒഴിവാക്കി പകരം ആര്? ഇതുപോലെയൊരു സൈനിങ് ഇനി കിട്ടുമോ?

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞതിനുശേഷം യാതൊരു ക്ലബ്ബുമാരും കരാർ ഒപ്പ് വെക്കാതെ തുടരുന്ന ഇവാൻ ആശാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. മൂന്നുവർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചെലവഴിച്ചുവെങ്കിലും ക്ലബ്ബ്അടിസ്ഥാന സൗകര്യങ്ങളൊന്നും മെച്ചപ്പെടുത്താതിരുന്നതിൽ നിരാശ തോന്നിയിട്ടുണ്ടെന്ന് ആശാൻ വ്യക്തമാക്കി.

Also Read  –  മാനേജ്മെന്റിനെതിരെ ആരാധക ശബ്ദമുയർത്തുവാൻ പുതിയൊരു ബ്ലാസ്റ്റേഴ്‌സ്ഫാൻസ്‌ ഗ്രൂപ്പ് പിറവിയെടുക്കുന്നു👀🔥

കേരളത്തിൽ മൂന്ന് വർഷമായി അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നും മെച്ചപ്പെട്ടിട്ടില്ല എന്നത് കാണുമ്പോൾ തനിക്ക് നിരാശ തോന്നുന്നുവെന്ന് ആശാൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പ്രധാനമാണ്, കാരണം കളിക്കാർക്ക് ഓഫറുകൾ ലഭിക്കുമ്പോഴെല്ലാം ആദ്യം ചോദിക്കുന്നത് പരിശീലന കേന്ദ്രത്തെക്കുറിച്ചും ക്ലബ്ബിന്റെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുമായിരിക്കുമെന്നും ഇവാൻ ആശാൻ വ്യക്തമാക്കി.

Also Read  –  അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ കഴിഞ്ഞ സീസണിൽ പുതിയൊരു പരിശീലന മൈതാനം ഉണ്ടാവുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉറപ്പു നൽകിയെങ്കിലും മാനേജ്മെന്റിന്റെ മറ്റു വാഗ്ദാനങ്ങളെ പോലെ പാഴ്വാക്കായി ഇത് അവശേഷിച്ചു.

Also Read  –  കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്…