Footballindian super league

ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരമുൾപ്പടെ കൊമ്പന്മാർ തിരിച്ചെത്തി, ഇനി തകർക്കും?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനേഴാമത്തെ പോരാട്ടത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  വച്ച് പ്ലേഓഫ് പ്രതീക്ഷകൾ കൂടുതൽ അടുപ്പിക്കുവാൻ വേണ്ടി കളത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശക്തരായ എതിരാളികളെയാണ് നേരിടുന്നത്.

Also Read –  ഇപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ഒരു ടീമായി കളിക്കുന്നത് കാണാനാവുന്നത്, ഇനിയും മികച്ചത് കാണാണാനിരിക്കുന്നതെയുള്ളൂ..

ഇന്ന് രാത്രി 7 : 30ന് നടക്കുന്ന പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പോയിന്റ് ടേബിളിൽ മുന്നോട്ട് കുതിക്കുവാനും അഞ്ചാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്മായുള്ള പോയന്റ് വിത്യാസം ഒന്നായി കുറക്കുവാനും കഴിയും.

Also Read –  അഡ്രിയാൻ ലൂണയും ഈ സൂപ്പർതാരവും ശ്രദ്ദിച്ചുകളിക്കണം, ഇല്ലേൽ പണി പാളും!!

അതേസമയം ഇന്നത്തെ മത്സരത്തിൽ വിദേശതാരമുൾപ്പടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ രണ്ട് സൂപ്പർതാരങ്ങൾ ടീമിൽ മടങ്ങിയെത്തുകയാണ്. കഴിഞ്ഞ മത്സരം സസ്പെൻഷൻ കാരണം പുറത്തിരുന്ന വിദേശ താരമായ മിലോസ്, ഇന്ത്യൻ താരമായ ഡാനിഷ് ഫാറൂഖ് എന്നിവർ സസ്‌പെൻഷൻ കഴിഞ്ഞ് ഈ മത്സരത്തിൽ മടങ്ങിയെത്തും.

Also Read –  കേരള ബ്ലാസ്റ്റർസിനായി സൂപ്പർതാരം കളിക്കില്ല, ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ ലഭിച്ചു..