ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ തങ്ങളെക്കാൾ മുന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്നാണ് മത്സരം കളിക്കുന്നത്.

അതേസമയം മത്സരത്തിനു മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരമായ ഡാനിഷ് ഫാറൂഖ് ടീമിന്റെ മാറ്റത്തെ കുറിച്ച് സംസാരിച്ചു. ഇപ്പോൾ ഒരു ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നുണ്ടെന്നാണ് ഡാനിഷ് പറഞ്ഞത്.

Also Read –  സൂപ്പർ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥വരുന്നത് ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്നവൻ..

ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഒരു ടീമെന്ന നിലയിലാണ് കൂടുതൽ കളിക്കുന്നതെന്ന് പറഞ്ഞ ഡാനിഷ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനത്ത് പോകുമ്പോൾ എല്ലാവർക്കും ഇത് കാണാമെന്ന് പറഞ്ഞു. ഗ്രൗണ്ടിൽ എല്ലാവർക്കും ബ്ലാസ്റ്റേഴ്സിന്റെ മാറ്റം കാണാനാവുമെന്നാണ് താരം സൂചിപ്പിച്ചത്.

Also Read –  പ്ലേഓഫ് വാതിൽ തുറന്നിടാൻ കൊച്ചിയിൽ കൊമ്പന്മാർ ഒരുങ്ങി🔥നിസ്സാരക്കാരല്ല എതിരാളികൾ👀

അടുത്ത മത്സരത്തിലും മികച്ച ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡാനിഷ് ഫാറൂഖ് പറഞ്ഞു. ഈ വർഷം കളിച്ച രണ്ടിൽ രണ്ട് മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മൂന്നാമത്തെ തുടർച്ചയായ വിജയവും സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മുൻപിൽ വീണ്ടും മാനേജ്മെന്റ് വഴങ്ങി, ഇത്തവണയും പറ്റിക്കരുത്!!