ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം ഫോമിൽ തുടർന്നുകൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബിന്റെ ദുരവസ്ഥക്ക് പിന്നിൽ മാനേജ്മെന്റിന്റെ കഴിവ് കേടാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
എന്നാൽ കൊച്ചിയിലെ കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം മഞ്ഞപ്പട പ്രതിഷേധം നടത്തിയെങ്കിലും പോലീസിനെയും സെക്യൂരിറ്റി ഗാർഡിനെയും ഉപയോഗിച്ച് ആരാധകരുടെ പ്രതിഷേധങ്ങൾ തടയാൻ ശ്രമങ്ങൾ ഉണ്ടായി.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് വന്നതോടെ ടീമിൽ നിന്നും പുറത്തായി സൂപ്പർതാരം👀
എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി വീണ്ടും ചർച്ചകൾ നടത്തിയ മഞ്ഞപ്പടയുടെ ആവശ്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. ടീമിൽ മികച്ച സൈനിങ്ങുകൾ കൊണ്ടുവരുന്നത് ഉൾപ്പടെ നിരവധി ആവശ്യങ്ങളാണ് ആരാധകർ ഉന്നയിച്ചത്.
Also Read – സൂപ്പർ പരിശീലകനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്😍🔥വരുന്നത് ബ്ലാസ്റ്റേഴ്സിനെ നന്നായി അറിയാവുന്നവൻ..
ഈ സീസൺ തുടങ്ങുന്നതിനു മുൻപും ബ്ലാസ്റ്റേഴ്സിന് ആരാധകരുമായി മാനേജ്മെന്റ് ചർച്ചകൾ നടത്തുകയും തുടർന്ന് മഞ്ഞപ്പടക്ക് ഉറപ്പ് നൽകുകയും ചെയ്തെങ്കിലും ആരാധകരെ മണ്ടന്മാരാക്കിയ മാനേജ്മെന്റ് കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവന്നില്ല, തുടർന്നാണ് പ്രതിഷേധം അരങ്ങേറിയതും വീണ്ടും ചർച്ചകൾ സംഘടിപ്പിച്ചത്.
Also Read – പ്ലേഓഫ് വാതിൽ തുറന്നിടാൻ കൊച്ചിയിൽ കൊമ്പന്മാർ ഒരുങ്ങി🔥നിസ്സാരക്കാരല്ല എതിരാളികൾ👀