ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്.

കൊച്ചിയിലെ പോരാട്ടത്തിൽ തുടർച്ചയായ വിജയം ലക്ഷ്യമാക്കി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വളരെയധികം വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കുവാനാണ് ആഗ്രഹിക്കുന്നത്.

Also Read –  സൂപ്പർതാരത്തിന് മുൻപിൽ വമ്പൻ ഓഫർ നൽകിയ ബ്ലാസ്റ്റേഴ്‌സ് സൈനിങ് നൈസായി തൂക്കി🔥

അതേസമയം ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയും ഇന്ത്യൻ താരമായ ഫ്രഡിയും സസ്‌പെൻഷൻ ഭീഷണി നേരിടുന്നുണ്ട്. സീസണിൽ മൂന്നു യെല്ലോ കാർഡുകൾ സ്വന്തമാക്കിയ ലൂണയും ഫ്രഡിയും ഇന്നത്തെ മത്സരത്തിൽ കാർഡ് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമാവും.

Also Read –  ഈ ഫോറിൻ സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സിന് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്, കൂടുതൽ സാലറിയോടെ മികച്ച ഓഫർ മുൻപിൽ😍🙂

ഈസ്റ്റ്‌ ബംഗാളിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത മത്സരം അരങ്ങേറുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പ്ലേഓഫ് സാധ്യതകൾ ബ്ലാസ്റ്റേഴ്സിന് മുൻപിൽ കൂടുതൽ വഴി തെളിക്കും.

Also Read –  എതിരാളികളുടെ സൂപ്പർ താരത്തിനെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്🔥സൈൻ ചെയ്യണേൽ കുറച്ചു ഡിമാൻഡ്‌സ് ഉണ്ട്👀