ഇന്ത്യൻ സൂപ്പർ ലീഗിന്റെ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നടത്തുന്നുണ്ട്.
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി ഉറപ്പിച്ച സൈനിങ്ങുകളിലൊന്നാണ് നിലവിൽ ഒഡീഷ എഫ്സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന അമെയ് റനവാഡേ എന്ന താരത്തിന്റേത്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഫ്രീ ഏജന്റായി മാറുന്ന താരത്തിനെ ദീർഘകാല കരാർ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ഏകദേശം അഞ്ചുവർഷത്തോളം നീളുന്ന കരാറിലാണ് സൂപ്പർ താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചത്.
Also Read – എതിരാളികൾക്കായി അണിയറയിൽ ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കുന്ന ഫോറിൻ തീപ്പൊരി ഐറ്റം ലോഡിങ്ങാണ്😍🔥
റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന അമെയ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്യുക. മുംബൈ സിറ്റി എഫ്സികൊപ്പം ഐ എസ് എൽ ഷീൽഡ്, കിരീടം എന്നിവ അമെയ് സ്വന്തമാക്കിയിട്ടുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സിൽ പുതിയ വിദേശതാരം വന്നതിന് പിന്നാലെ സൂപ്പർതാരം ക്ലബ് വിട്ടുപോയി..