ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൈനിങ്ങുകൾ കാത്തിരിക്കുന്ന ആരാധകർക്ക് മുമ്പിൽ ഈ ട്രാൻസറിന്റെ ലാസ്റ്റ് താരങ്ങളുടെ കൊഴിഞ്ഞുപോക്കാണ് കണ്ടത്.

ട്രാൻസ്ഫർ വിൻഡോയിലൂടെ വിദേശ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയതൊഴിച്ചു നോക്കുകയാണെങ്കിൽ മറ്റൊരു സൈനിങും ഇതുവരെ പൂർത്തിയാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക്‌ കഴിഞ്ഞിട്ടില്ല.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും ഇതുവരെ നാലു താരങ്ങളാണ് ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ ചെയ്യപ്പെട്ടത്. ജോഷുവ, രാഹുൽ, പ്രബീർ ദാസ് തുടങ്ങിയ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്.

Also Read –   ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിന് പിന്നാലെ തകർപ്പൻ താരത്തിനെ പത്തു സ്റ്റിച്ചുകളോടെ പരിക്ക് ബാധിച്ചു👀നിലവിലെ അവസ്ഥ ഇതാണ്..

അതേസമയം മറ്റൊരു താരം കൂടി ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോവുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ അവസരങ്ങൾ കുറഞ്ഞ ബ്രെയിസ് മിറാണ്ട ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഐ ലീഗ് ടീമായ ഇന്റർ കാശിയിൽ ജോയിൻ ചെയുന്ന മിറാണ്ട ബ്ലാസ്റ്റർസിനോട് വിട പറഞ്ഞു.

Also Read –   എതിരാളികൾക്കായി അണിയറയിൽ ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കുന്ന ഫോറിൻ തീപ്പൊരി ഐറ്റം ലോഡിങ്ങാണ്😍🔥