ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച ഫോമിലേക്ക് ഉയരുവാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്.
ട്രാൻസ്ഫർ വിൻഡോ ഓപ്പണായതിനു പിന്നാലെ നിരവധി ട്രാൻസ്ഫർ വാർത്തകൾ ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ച് പുറത്തുവരുന്നുണ്ട്. എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ വിദേശ താരത്തിനെ സംബന്ധിച്ചുള്ള പ്രധാന അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സിൽ പുതിയ വിദേശതാരം വന്നതിന് പിന്നാലെ സൂപ്പർതാരം ക്ലബ് വിട്ടുപോയി..
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ക്വാമി പെപ്ര ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ തുടരാനുള്ള സാധ്യതകളാണ് തെളിയുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം തുടരാനായാൽ പെപ്രയുടെ കരാർ ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടിക്കിട്ടും.
Also Read – ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഫോറിൻ സൈനിങ് വരുന്നു, കിടിലൻ താരത്തിനെ തൂക്കാൻ കൊമ്പന്മാർ👀🔥
കൂടുതൽ സാലറിയോട് കൂടിയായിരിക്കും പെപ്രയുടെ കരാർ പുതുക്കുന്നത്. നിലവിൽ താരം ബ്ലാസ്റ്റേഴ്സിലെ കരാർ ഓട്ടോമാറ്റിക്കലി പുതുക്കുന്നതിന്റെ അരികിലാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലെയിങ് ഇലവനിൽ സ്ഥിരമായി സ്ഥാനമില്ലെങ്കിലും കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം സൂപ്പർതാരം കാഴ്ചവെക്കുന്നുണ്ട്.
Also Read – സൂപ്പർതാരത്തിന് മുൻപിൽ വമ്പൻ ഓഫർ നൽകിയ ബ്ലാസ്റ്റേഴ്‌സ് സൈനിങ് നൈസായി തൂക്കി🔥