Uncategorized

ട്രാൻസ്ഫർ പ്ലാൻസ് ഒകെ ശോകം!!ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മഞ്ഞപ്പടയുടെ വാർണിങ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതിന് മുൻപായി തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അടുത്ത സീസണിനു മുൻപായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു എങ്കിലും മറ്റു ടീമുകളെ പോലെ ഇതുവരെയും ആദ്യത്തെ സൈനിംഗ് പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെയുമല്ല എന്നത് ആരാധകർക്ക് വിഷമം നൽകുന്നതാണ്.

ഇന്ത്യൻ ദേശീയ ടീം താരങ്ങളെയോ അല്ലെങ്കിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്കോ വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യമായ ട്രാൻസ്ഫർ നീക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ട്രാൻസ്ഫർ കാര്യങ്ങളിലെ ബ്ലാസ്റ്റേഴ്സിന്റെ മന്ദഗതിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട.

Also Read  –  ഇത് കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ലട്ടോ!! എതിരാളികളും ഇങ്ങനെയാവുമെന്ന് കരുതിയില്ല..

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ക്ലബിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാണിക്കുന്ന വീഴ്ചകൾക്കെതിരെ മഞ്ഞപ്പട കഴിഞ്ഞ സീസണിൽ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ട്രാൻസ്ഫർ വിൻഡോയിൽ മികച്ച സൈനിങ്സ് കൊണ്ടുവരുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെങ്കിലും പാഴ് വാക്കായി അത് അവശേഷിച്ചു.

Also Read  –  തോറ്റു തോറ്റു പുറത്തായിടത്തു നിന്നും കപ്പടിക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥ഐഎസ്എലിനും മുൻപേ തുടങ്ങും..

അടുത്ത സീസണിന് മുൻപായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആവുന്നതിന് മുൻപേ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ഇപ്പോൾ മുന്നറിയിപ്പ് നൽകുകയാണ് മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടൊപ്പം എല്ലാ സീസണിലും കൂടെ ഒപ്പം പിന്തുണയുമായി നിന്നിട്ടുണ്ടെങ്കിലും തിരിച്ചു കിട്ടുന്നത് അവഗണനയും നിരാശയുമാണ്. ട്രാൻസ്ഫർ കാര്യങ്ങളിലുൾപ്പടെ മാനേജ്മെന്റ് മോശം പദ്ധതികളാണ് സീകരിക്കുന്നതെന്നും മഞ്ഞപ്പട പറഞ്ഞു.

Also Read  –  കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികളിൽ കേറി ചൊറിയുന്നവർ ഇവരാണ്👀!!

ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നതിൽ ആത്മാർത്ഥത ശേഷിക്കുന്നുണ്ടെങ്കിൽ മികച്ച സൈനിങ്സ് കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെ വേണ്ട രീതിയിൽ മുന്നോട്ട് നയിക്കണമെന്നും മഞ്ഞപ്പട മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് നീക്കങ്ങൾക്ക് തിരിച്ചടി നൽകി എതിരാളികൾ!!