ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ നീക്കങ്ങൾ നടത്തുന്നതിനോടൊപ്പം പ്രധാന മത്സരങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് ടീം തയ്യാറെടുക്കും.
അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിലെ ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കുന്നതിനു മുൻപായി പ്രധാനപ്പെട്ട മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.
Also Read – മുൻപ് പറഞ്ഞ ആഗ്രഹം സഫലമാക്കാൻ ബ്ലാസ്റ്റേഴ്സിൽ അവൻ വരുമോ? ഫോറിൻ സൈനിങ് അപ്ഡേറ്റ്😍🔥
ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സരങ്ങൾ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്നതിനു മുൻപായി ജൂലൈ, ഓഗസ്റ്റ് മാസത്തിൽ ഡ്യുറണ്ട് കപ്പ് ടൂർണമെന്റ് അരങ്ങേറും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് തയ്യാറാവുന്ന ഐ എസ് എൽ ടീമുകൾക്ക് മികച്ച പ്രീ സീസൺ സമയവും ഡ്യുറണ്ട് കപ്പ് നൽകും.
Also Read – മാഡ്രിഡ് സെക്കന്റ് ടീമിന് വേണ്ടി കളിച്ച മിനി റാമോസ്🔥ബ്ലാസ്റ്റേഴ്‌സ് റഡാറിലെ വിദേശസൈനിങ്👀🔥
കഴിഞ്ഞ സീസണിലെതുപോലെ ഇത്തവണയും തങ്ങളുടെ സീനിയർ ടീമിനെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡ്യുറണ്ട് കപ്പിൽ അണിനിരത്തുക. ജൂലൈ 18 ന് ആരംഭിക്കുന്ന ഡ്യുറണ്ട് കപ്പ് ടൂർണമെന്റ് ഓഗസ്റ്റ് 23 നാണ് അവസാനിക്കുന്നത്.
Also Read – ഇത് കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ലട്ടോ!! എതിരാളികളും ഇങ്ങനെയാവുമെന്ന് കരുതിയില്ല..