Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികളിൽ കേറി ചൊറിയുന്നവർ ഇവരാണ്👀!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി  ട്രാൻസ്ഫർ മാർക്കറ്റ് തുറക്കുന്നതിന് മുൻപേ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി പുതിയ താരങ്ങളേ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് നിരവധി ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങളാണ് നടത്തുന്നത്.

ഈ സീസണിൽ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരങ്ങളെ ഉൾപ്പെടെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ട്രാൻസ്ഫർ റഡാറിൽ ഉൾപ്പെടുത്തിയത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് പ്രധാന വെല്ലുവിളി ആവുകയാണ് ഈയൊരു ഐ എസ് എൽ ക്ലബ്ബ്.

Also Read – മുൻപ് പറഞ്ഞ ആഗ്രഹം സഫലമാക്കാൻ ബ്ലാസ്റ്റേഴ്സിൽ അവൻ വരുമോ? ഫോറിൻ സൈനിങ് അപ്ഡേറ്റ്😍🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോട്ടമിടുന്ന താരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫർ നൽകി സ്വന്തമാക്കുവാൻ ശ്രമങ്ങൾ നടത്തുകയാണ് ഈസ്റ്റ്‌ ബംഗാൾ. ഐ ലീഗ് ടീമായ ചർച്ചിൽ ബ്രദേഴ്സിന്റെ എഡ്മണ്ട് ലാൽറിൻഡിക ഉൾപ്പടെ രണ്ട് താരങ്ങൾക്കായി ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഉണ്ടായപ്പോൾ  ഈസ്റ്റ്‌ ബംഗാളും തങ്ങളുടെ കരുക്കൾ നീക്കി.

Also Read  –  മാഡ്രിഡ്‌ സെക്കന്റ്‌ ടീമിന് വേണ്ടി കളിച്ച മിനി റാമോസ്🔥ബ്ലാസ്റ്റേഴ്‌സ് റഡാറിലെ വിദേശസൈനിങ്👀🔥

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ സൈൻ ചെയ്യുന്നതിനരികിലായിരുന്ന എഡ്മണ്ട് ലാൽറിൻഡികയെ ഈസ്റ്റ്‌ ബംഗാൾ മികച്ച ഓഫർ നൽകി സ്വന്തമാക്കി. കൂടാതെ മുംബൈ സിറ്റി എഫ് സി യുടെ ബിപിൻ സിങ്ങിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലുണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച ഓഫറുമായി ഈസ്റ്റ്‌ ബംഗാൾ മുന്നോട്ടു വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് സാധ്യതകൾ കുറഞ്ഞു.

Also Read  –  ഇത് കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ലട്ടോ!! എതിരാളികളും ഇങ്ങനെയാവുമെന്ന് കരുതിയില്ല..

വേറെയും ചില താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ വെല്ലുവിളി ആവുകയാണ് ഈസ്റ്റ് ബംഗാൾ. കൂടാതെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങളെ സ്വന്തമാക്കുവാൻ ഈസ്റ്റ് ബംഗാൾ ശ്രമങ്ങളുണ്ട്. മുൻപത്തെ സീസണ്കളിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും മികച്ച ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുവാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടുണ്ട്.

Also Read  –  തോറ്റു തോറ്റു പുറത്തായിടത്തു നിന്നും കപ്പടിക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥ഐഎസ്എലിനും മുൻപേ തുടങ്ങും..