ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള സൈനിങ്സാണ് ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കേണ്ടത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ വിദേശതാരത്തിനെ ജനുവരിയിൽ തന്നെ കണ്ടെത്തിയതായുള്ള ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത സീസണിലേക്ക് വേണ്ടിയുള്ള വിദേശ സൈനിങ്ങിനെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി മുതൽക്കേ തന്നെ ഐഡന്റിഫൈ ചെയ്തു വെച്ചിട്ടുള്ളത്.
Also Read – ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വീണ്ടും പറ്റിക്കും👀 പുതിയ സൈനിങ്സ് അധികം വരില്ലെന്ന് റിപ്പോർട്ട്..
അതേസമയം ഈ വിദേശ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അവസാനഘട്ട ചർച്ചകൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ സമ്മർ ട്രാൻസ്ഫർ വിൻഡോ മുന്നിൽ വരാനിരിക്കവേ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫറുകളുമായി മറ്റൊരു ക്ലബ്ബ് താരത്തിനെ സമീപിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ കണക്കുകൂട്ടലുകൾ തെറ്റിയേക്കും.
Also Read – രാഹുലിന്റെ സൈനിങ് തൂക്കി പ്രീമിയർ ലീഗ് ക്ലബ്ബ്👀🔥ഇനി കളികൾ വേറെ ലെവൽ🔥
അടുത്ത സീസണിലേക്ക് വേണ്ടി വിദേശ താരങ്ങളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ കൊഴിഞ്ഞുപോക്കുകളും പുതിയ സൈനിങ്സും ഉണ്ടാവും. ഇതുവരെയും ഒരു ഇന്ത്യൻ താരത്തിന്റെ സൈനിംഗ് പോലും ഒഫീഷ്യലി അടുത്ത സീസണിലേക്ക് വേണ്ടി പൂർത്തിയാക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയത് നന്നായി, ഇല്ലെങ്കിൽ ചെക്കന് ഇത് കിട്ടില്ലായിരുന്നു..