Uncategorized

അഡ്രിയാൻ ലൂണയുടെ പകരം ഈ കിടിലൻ താരം വരുമോ? ലൂണയെ ഒഴിവാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി ടീമിനെ ശക്തമാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ നായകനും സൂപ്പർതാരവുമായ അഡ്രിയൻ ലൂണയുടെ ഭാവി കാര്യത്തിൽ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ ഇപ്പോൾതന്നെ പുതിയ താരങ്ങളെ സ്വന്തമാക്കുവാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലെ വിദേശ താരങ്ങളുടെ കാര്യത്തിലും ട്രാൻസ്ഫർ കൈമാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർ താരവുമായ അഡ്രിയൻ ലൂണയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ചലനങ്ങൾ ഉണ്ടായിട്ടുണ്ട്.

Also Read –  വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു..

ചെന്നൈയിൻ എഫ്സിയുടെ  സ്കോട്ട്ലാൻഡ് അറ്റാക്ക് മിഡ്ഫീൽഡർ  കോണോര്‍ ഷീൽഡ്സിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഉണ്ടായിരുന്നു. അഡ്രിയൻ ലൂണക്ക്‌ പകരം മികച്ച ഒരു താരത്തിന്റെ സൈനിങ് ലഭിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സ് ലൂണയെ ഒഴിവാക്കിയേക്കുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചത്.

Also Read –  കിടിലൻ വിദേശസൈനിങ് തൂക്കിയത് ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരമോ, വേണ്ടത് ഈ വിദേശസൈനിങ്ങുകളാണ്??

എന്നാൽ അഡ്രിയൻ ലൂണയെ ഒഴിവാക്കാതെ ഒപ്പം കളിക്കുവാനും ടീമിനെ മുന്നോട്ടു നയിക്കുവാനും  കഴിയുന്ന മികച്ചൊരു വിദേശ താരത്തിനെ ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് നിരയിലേക്ക് കൊണ്ടുവരികയാണെങ്കിൽ ടീമിന് ഗുണം ചെയ്യും.

Also Read –   ഇങ്ങനെയുള്ള താരങ്ങളെ വിൽക്കുന്നില്ലേൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാണ്??

ലൂണ പരിക്ക് ബാധിച്ചിരിക്കുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ  മുന്നേറ്റനിരയും മധ്യനിരയും തമ്മിൽ കോമ്പിനേഷൻ ഇല്ലാതെ കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ  നയിക്കുവാൻ ഒരു വിദേശ താരത്തിന്റെ ആവശ്യവുമുണ്ട്. മുന്നേറ്റത്തിലേക്ക് സ്ഥിരമായി പന്ത് എത്തിച്ചു കൊടുക്കുവാൻ കഴിവുള്ളതും മധ്യനിരയെ ഏകോപിച്ചു കളിപ്പിക്കുവാൻ കഴിവുള്ളതുമായ ഒരു മിഡ്‌ഫീൽഡറെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയാണെങ്കിൽ ടീമിന്റെ പ്രകടനത്തിലും അത് കാണാനാവും.

Also Read –  ഈയൊരു വിദേശസൈനിങ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണി തരും!! പ്രത്യേക കാരണം ഇതാണ്..