ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസൺ തുടങ്ങുന്നതിനു മുൻപായി ടീമിൽ വലിയ മാറ്റങ്ങളാണ് സ്വീകരിക്കുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള നിരവധി ട്രാൻസ്ഫർ നീക്കങ്ങൾ കാണാനാവും.
ടീമിന്റെ ആവശ്യമായ പൊസിഷനുകളിലേക്ക് മികച്ച സൈനിങ് നടത്തുവാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാണെങ്കിൽ മാത്രമേ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് മികച്ച ഫോമിൽ കാണാൻ കഴിയുകയുള്ളൂ.
Also Read – ശത്രുക്കളുടെ വെല്ലുവിളികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് പണം ഒഴുക്കേണ്ടി വരും??
എന്നാൽ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിലേക്കുള്ള ആദ്യ വിദേശ താരത്തിനെ സ്വന്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മണ്ടത്തരം കാണിച്ചു എന്നാണ് ആരാധകർ പറയുന്നത്.
Also Read – ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം മോശം സമയം, വിദേശ സൂപ്പർതാരത്തിനെ ടീം കൈവിടുന്നു..
ഐ എസ് എല്ലിൽ മുൻപ് ബൂട്ട് കെട്ടിയിട്ടുള്ള സ്പാനിഷ് താരമായ സെർജിയോ കാസ്റ്റൽ എന്ന മുന്നേറ്റനിര താരത്തിനെ സ്വന്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിൽ മുന്നേറ്റത്തിൽ മൂന്ന് വിദേശ താരങ്ങളുണ്ട്. ഇതിൽ പെപ്രയെ ഒഴിവാക്കുകയാണെങ്കിൽ പോലും നോഹ് സദോയി, ജീസസ് ജിമിനസ് താരങ്ങളിൽ ഒരാളെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുമെന്ന് തോന്നുന്നില്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും തകർപ്പൻ സൈനിങ് തൂക്കാനാണ് അവർ ഇറങ്ങിയത്??
അതിനാൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലേക്ക് കൂടുതൽ വിദേശ താരങ്ങളെ കൊണ്ടുവരുന്നതിന് പകരം ഇമ്പ്രൂവ്മെന്റ് ആവശ്യമായ ടീമിന്റെ മറ്റു പൊസിഷനുകളായ മധ്യനിരയിലേക്കും ഡിഫൻസിലേക്കും ആവശ്യമായ വിദേശ സൈനിങ് കൊണ്ടുവരുന്നതാണ് ടീമിന് ഗുണം ചെയ്യുക.
Also Read – ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുന്ന സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ എതിരാളികൾ??
അറ്റാക്കിങ് മിഡ്‌ഫീൽഡർ, സെന്റർ ബാക്ക് എന്നീ പൊസിഷനിലേക്ക് എല്ലാ ബ്ലാസ്റ്റേഴ്സിന് മികച്ച വിദേശ താരങ്ങളെ കൊണ്ടുവരുന്നത് ഉത്തമമാകും. എന്തായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയും ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികൾ എന്തൊക്കെയാണെന്ന് കാത്തിരുന്നു കാണാം.
Also Read – വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു..