Uncategorized

വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള പദ്ധതികളിലാണ്.

കഴിഞ്ഞ ഐ എസ് എൽ  സീസണിൽ കാര്യമായ ഇന്ത്യൻ സൈനിങ്ങ്സ് നടത്താത്ത കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിലും ട്രാൻസ്ഫർ കൈമാറ്റങ്ങളുണ്ടാവും.

അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ വിദേശസൈനിങ്ങായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പാനിഷ് താരമായ  സെർജിയോ കാസ്റ്റലിനെ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ശക്തമായ ട്രാൻസ്ഫർ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒഫീഷ്യലി ഇത് പ്രഖ്യാപിച്ചിട്ടില്ല.

Also Read –  ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം മോശം സമയം, വിദേശ സൂപ്പർതാരത്തിനെ ടീം കൈവിടുന്നു..

വിദേശ സൈനിംഗ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്തുകൊണ്ടാണ് ഒഫീഷ്യലി ഇതുവരെ ഈ സൈനിങ് പ്രഖ്യാപിക്കാത്തത് എന്ന സംശയമാണ് ആരാധകർക്ക് ഉള്ളത്. ബ്ലാസ്റ്റേഴ്സ് ടീമിലുള്ള വിദേശ താരങ്ങളുടെ പടിയിറക്കത്തിനു ശേഷമായിരിക്കും  ബ്ലാസ്റ്റേഴ്സിന്റെ ഈ സൈനിങ്സ് ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവുക.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും തകർപ്പൻ സൈനിങ് തൂക്കാനാണ് അവർ ഇറങ്ങിയത്??

മിലോസ് പുറത്തേക്ക് പോവുമെന്ന് ഉറപ്പാണെങ്കിലും മുന്നേറ്റത്തിൽ നിന്നും പുറത്തേക്ക് പോവുന്ന താരം പെപ്ര ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നേറ്റ നിരയിലേക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് മുൻ ഐ എസ് എൽ താരം കൂടിയായ സെർജിയോ കാസ്റ്റലിനെ സ്വന്തമാക്കുന്നത്.

Also Read –  ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുന്ന സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ എതിരാളികൾ??