ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ താരങ്ങളെ സ്വന്തമാക്കുന്നതിനോടൊപ്പം ടീമിൽ നിലവിലുള്ള താരങ്ങളുടെ കരാർ പുതുക്കി മുന്നോട്ടു പോകുവാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരങ്ങളിൽ ചിലരെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ട്. കൂടാതെ പ്രധാനമായും അടുത്ത സീസൺ അവസാനത്തോടെ 2026ൽ കരാർ അവസാനിക്കുന്ന താരങ്ങളെ ഫ്രീ ഏജന്റായി കൈവിടാതെ എങ്ങനെ മുതലാക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിൽ തിരിച്ചുവരുന്ന സൂപ്പർതാരത്തിനെ സൈനിങ് തൂക്കാൻ എതിരാളികൾ??
2026ൽ കരാർ അവസാനിക്കുന്ന താരങ്ങളിൽ ടീമിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളുടെ കരാർ പുതുക്കുവാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹമില്ലാത്ത താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ തുക വാങ്ങി വിൽക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തും.
Also Read – വിദേശസൈനിങ് തൂക്കിയെങ്കിലും മിണ്ടാട്ടമില്ലാതെ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർ വിദേശതാരത്തിനെ ഒഴിവാക്കുന്നു..
കരാർ അവസാനിച്ച് അടുത്ത സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായി കൈവിടുന്നതിനേക്കാൾ നല്ലതാണ് കരാർ അവസാനിക്കുന്നതിന് മുൻപ് ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ തുക കൈപറ്റി ടീമിൽ നിലനിൽക്കാൻ ആഗ്രഹമില്ലാത്ത താരങ്ങളെ വിൽക്കുന്നത്. ചില താരങ്ങളുടെ കരാർ പുതുക്കാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
Also Read – കിടിലൻ വിദേശസൈനിങ് തൂക്കിയത് ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരമോ, വേണ്ടത് ഈ വിദേശസൈനിങ്ങുകളാണ്??
