സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിലെ ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിദേശ താരങ്ങളായ ജീസസ് ജിമിനസ്, നോഹ് സദോയി എന്നിവർ വല കുലുക്കിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
Also Read – അഡ്രിയാൻ ലൂണ മാത്രമല്ല, മറ്റൊരു സൂപ്പർതാരത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്..
എന്തായാലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഈ സീസണിലെ ഐ എസ് എൽ ഷീൽഡ് ട്രോഫിയും കൂടാതെ കിരീടവും സ്വന്തമാക്കിയ മോഹൻ ബഗാനെ പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറുവാൻ ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കേണ്ടി വരും.
Also Read – ഇതെല്ലാം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായി??ആശാന് ഇനിയും പണി ബാക്കിയുണ്ട്..
ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാണ് മോഹൻ ബഗാനെന്നും അവരെ നേരിടുന്നത് ഒരിക്കലും എളുപ്പമായ മത്സരം ആയിരിക്കില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് പറഞ്ഞു. മോഹൻ ബഗാനെ നേരിടുന്നതിനെ കുറിച്ച് നേരിട്ട ചോദ്യത്തിനാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് മറുപടി നൽകിയത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ മുൻ കിടിലൻ വിദേശ സൂപ്പർതാരം ടീം വിടുന്നു, പ്രധാന കാരണം ഇതാണ്..