ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് ഒരു നീക്കം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഐ-ലീഗ് ചാമ്പ്യൻമാരായ ചർച്ചിൽ ബ്രദേഴ്സിൽ നിന്നും ഒരു യുവ പ്രതിരോധ താരത്തെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ സീസണിൽ ചർച്ചിൽ ആയി മികച്ച പ്രകടനം കാഴ്ചവെക്കുകയും അവരെ ചാമ്പ്യന്മാർ ആക്കുന്നതിൽ നിർണായ പങ്കുവയ്ക്കുകയും ചെയ്ത 27 കാരനായ ലാംഗൗലെൻ ഹാങ്‌ഷിംഗിനെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഈസ്റ്റ് ബംഗാൾ, ഹൈദരാബാദ് എഫ് സി, ഒഡീഷ എഫ് സി എന്നിവരും താരത്തിന്റെ പിന്നാലെയുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള കാര്യമല്ല.
റൈറ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച താരത്തിന്റെ അഭാവമുണ്ട്. റൈറ്റ് ബാക്ക് പൊസിഷൻ കളിക്കുന്ന സന്ദീപ് സിംഗിന്റെ പ്രകടനം അത്ര മികച്ചതുമല്ല. സന്ദീപിന്റെ മോശം പ്രകടനം കാരണം ഐബാൻ ഡോഹ്ലിങ്, ഹോർമി എന്നിവരെയാണ് കഴിഞ്ഞ സീസണിൽ റൈറ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറക്കിയിരുന്നത്.
ഈ സാഹചര്യത്തിൽ 27 കാരനായ ലാംഗൗലെൻ ഹാങ്‌ഷിംഗിനെ സ്വന്തമാക്കുന്നത് ബ്ലാസ്റ്റേഴ്സിന് ഉപകാരപ്രദമാണ്.
